ബംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ വൈറൽ. വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ‘സുരക്ഷാ ഉദ്യോഗസ്ഥരില്ല, ഗൺമാനുമില്ല, ട്രെയിനിൽ കയറാൻ വേണ്ടി ഓടുകയാണ് മന്ത്രി’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിയെ നേരിൽക്കണ്ട യാത്രക്കാർ ആദ്യം ഒന്ന് ഞെട്ടി. മന്ത്രിയെ നേരിൽക്കണ്ട അമ്പരപ്പിലായിരുന്നു യാത്രക്കാർ. പിന്നീട് അദ്ദേഹം എല്ലാവർക്കും കൈ കൊടുക്കുകയും ട്രെയിനിൽ കയറാനായി ഓടുകയുമായിരുന്നു. കർണാടകയിലെ ബിജെപിയുടെ ചീഫ് സെക്രട്ടറിയായിരുന്ന തിങ്കൾ വിക്രമാർജ്ജുനയാണ് വീഡിയോ പങ്കുവെച്ചത്.
വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് അത് വൈറലാവുകയായിരുന്നു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ജനസേവകർ ഇങ്ങനെയാണെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ലളിതമായ ജീവിതവും ഉയർന്ന ചിന്താഗതിയും എന്നാണ് ഒരാൾ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്.
No Security, no Gunman, he is running to catch the train. Karnataka proud to have Primary Education Minister B.C.Nagesh. @blsanthosh @BJP4Karnataka @PMOIndia pic.twitter.com/QGDI24JYUk
— Thingale Vikramarjuna Heggade (@Vikramarjuna1) September 2, 2021
Comments