മുംബൈ: ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് സാഹയവുമായി ബോളിവുഡ് നടി ദീപിക പദുകോൺ. 15 ലക്ഷം രൂപയാണ് താരം നൽകിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ബാല പ്രജാപതി എന്ന യുവതിയാണ് ഇപ്പോൾ വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ കഥ പറയുന്ന ചിത്രമാണ് ഛപാക്. ഈ ചിത്രത്തിൽ ദീപികയുടെ സഹതാരം കൂടിയായിരുന്നു ബാല.
ഇരു വൃക്കകളും തകരാറിലായതിനാൽ അനുദിനം ബാലയുടെ അവസ്ഥ ഗുരുതരമാവുകയാണ്.ആസിഡ് ആക്രമണം നേരിട്ടതിനാൽ അവളുടെ പ്രതിരോധശേഷിയും ദുർബലമാണ്. വൃക്ക മാറ്റിവയ്ക്കുന്നതിനാണ് ദീപിക പണം നൽകിയത്.
Comments