പാരിസ് : ഫ്രാൻസിൽ താലിബാൻ അനുകൂല പരാമർശം നടത്തിയ അദ്ധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി. നാൻസി സ്വദേശിയും കണക്ക് അദ്ധ്യാപകനുമായ ഖാലിദിനെയാണ് പുറത്താക്കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ധ്യാപകന്റെ പരാമർശം.
താലിബാൻ ദൃഢ നിശ്ചയവും, ധൈര്യവും ആണെന്നായിരുന്നു ഖാലിദ് ഫേസ്ബുക്കിൽ കുറിച്ചത്. നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. ഇതേ തുടർന്നാണ് അദ്ധ്യാപകനെ സ്കൂൾ അധികൃതർ പിരിച്ചുവിട്ടത്.
സംഭവത്തിൽ ഖാലിദിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ഭീകരത വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചാൽ ഫ്രാൻസിൽ 119,000 ഡോളർ പിഴയാണ് ശിക്ഷ.
Comments