പറക്കാന്‍ വെമ്പുന്ന സ്ത്രീകളുടെ ആള്‍രൂപം; ജന്മദിനത്തില്‍ മഞ്ജുവിന് ആശംസകളുമായി ജി വേണുഗോപാല്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പറക്കാന്‍ വെമ്പുന്ന സ്ത്രീകളുടെ ആള്‍രൂപം; ജന്മദിനത്തില്‍ മഞ്ജുവിന് ആശംസകളുമായി ജി വേണുഗോപാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 08:29 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യര്‍. മലയാളികള്‍ ഇത്രയധികം സ്നേഹിച്ച നായിക വേറെ ഇല്ലെന്നു തന്നെ പറയാം. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവച്ച മഞ്ജു രണ്ടാം വരവില്‍ എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങുകയായിരുന്നു. രണ്ടാം വരവിലും മഞ്ജുവിനെ മലയാളികള്‍ നെഞ്ചേറ്റി. സത്യത്തില്‍ മഞ്ജു ഉപേക്ഷിച്ചു പോയ ഇരിപ്പിടം സ്വന്തമാക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടുണ്ടായിരുന്നില്ല. മഞ്ജുവിന്റെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. കുറിപ്പ് ഇങ്ങനെ

 

ഇന്ന് മഞ്ജുവിന്റെ പിറന്നാള്‍!
എക്കാലത്തെയും എന്റെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികളാണ് ഉര്‍വ്വശിയും മഞ്ജുവും. ഇവര്‍ രണ്ട് പേരും അഭിനയിച്ചു എന്ന് പറയുന്നതിലും ശരി, ജീവിതത്തില്‍ നമ്മള്‍ കണ്ടറിഞ്ഞ്, പരിചയപ്പെട്ട പലരേയും, ഓര്‍മ്മയുടെ അതിര്‍വരമ്പുകളില്‍ നിന്ന് പൊടി തട്ടിയെടുത്ത് വീണ്ടും മുന്നില്‍ ശ്വസിപ്പിച്ച്, ചിരിപ്പിച്ച്, കരയിച്ച് നിര്‍ത്തി എന്നുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ ചികിത്സയ്‌ക്ക് കയറുമ്പോള്‍ മഞ്ജു അവിടെയുണ്ട്. മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച ഒരു സമയം, ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നു പിന്നീട് പത്രവാര്‍ത്തകളില്‍ നിന്നറിഞ്ഞു. അപ്പോഴും ഞങ്ങളുടെ സംസാരം സംഗീതത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നു.

സിനിമയില്‍ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്ജു, ഒരുപക്ഷേ ആ മൂന്നാഴ്ചകളിലായിരിക്കണം വരാന്‍ പോകുന്ന വെല്ലുവിളികളെ, ജീവിതസമരങ്ങളെ, നേരിടാന്‍ വേണ്ട പടക്കോപ്പുകള്‍ സജ്ജമാക്കിയത്. സിനിമയ്‌ക്കപ്പുറം മഞ്ജുവില്‍ കലാകേരളത്തിന്റെ ഏറ്റവും മികച്ച ഒരു നര്‍ത്തകിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജീവിതമുള്‍പ്പെടെ ഒന്നും വെറുമൊരു ‘ സിനിമ ‘ അല്ലായിരുന്നിരിക്കണം മഞ്ജുവിന് .അതിന് ശേഷം ഞാന്‍ മഞ്ജുവിനെ നേരിട്ട് കണ്ടിട്ടില്ല. അപൂര്‍വമായി ഫോണില്‍ സംസാരിച്ചതല്ലാതെ. ഇരുപത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരു സിനിമാ ജീവിതം, അത് നിര്‍ത്തിവച്ച സമയത്തേക്കാള്‍ ഉജ്വലമായി തിരിച്ച് പിടിക്കാന്‍ സാധിച്ചെങ്കില്‍, ശാസ്ത്രീയ നൃത്തവേദികളില്‍ ഏതൊരു ഇരുപത് വയസ്സ്‌കാരിയെയും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്‌ക്കാന്‍ സാധിച്ചെങ്കില്‍ അവിടെ ഞാന്‍ കണ്ടത് ഒരു അസാമാന്യ കലാകാരിയെ മാത്രമല്ല.

അനിതര സാധാരണമായ ധൈര്യവും, നിശ്ചയദാര്‍ഢ്യവും, ദിശാബോധവും, നേര്‍ക്കാഴ്ചയും, തന്ത്രവും ഒക്കെയൊത്തിണങ്ങിയ ഒരു സ്ത്രീയെയാണ്. അന്ന് മഞ്ജുവുമൊത്തുള്ള ഈ പടം എന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിന് താഴെ വന്ന കമന്റുകള്‍ എന്നെ അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും, ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതമദ്ധ്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന നിരാശ്രയയായ ഒരു സ്ത്രീയെ കുറ്റപ്പെടുത്താനും, അപമാനിക്കാനു നിരവധി പേരുണ്ടായിരുന്നു. ഇന്ന് അതേ കേരളത്തില്‍, രോഗം നിറഞ്ഞ ശരീരവും, തലച്ചോറും പേറുന്ന കേരളത്തില്‍ മഞ്ജു ഒരു ഐക്കണ്‍ ആണ്.

വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിന്റെത്. അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറി മഞ്ജു. മോതിരവിരലുകളില്‍ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനില്‍ ഉയര്‍ന്ന് പറക്കാന്‍ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആള്‍രൂപം തന്നെയാണ് മഞ്ജു വാര്യര്‍ ! ഈ ഒരു വിജയ യാത്രാപഥത്തില്‍ എന്നും മഞ്ജുവിന് മനസ്സമാധാനവും സമാനഹൃദയരുടെ പിന്തുണയും അറിയിക്കുന്നു. ആയുരാരോഗ്യ സൗഖ്യവും നന്മയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

 

Tags: manju warrierG. Venugopal
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies