കൊച്ചി : ലൈസൻസില്ലാത്ത തോക്കുകൾ പിടികൂടിയ സംഭവത്തിൽ ജമ്മു കശ്മീർ സ്വദേശികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്. വിശദമായ ചോദ്യം ചെയ്യലിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. സംഭവത്തിൽ 18 പ്രതികളാണ് അറസ്റ്റിലായത്.
എ ടി എമ്മുകളിൽ ബാങ്കുകളുടെ പണം നിക്ഷേപിക്കുന്നതിനായി പോകുന്ന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കഴിഞ്ഞ ആഴ്ചയായിരുന്നു കൈവശം വച്ചിരിക്കുന്ന തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ആയുധ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
ഈ മാസം ആദ്യം കരമനയിൽ നിന്നും വ്യാജ ലൈസൻസുള്ള തോക്കുകൾ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ കൂടുതൽ തോക്കുകൾ പിടിച്ചെടുക്കുകയായിരുന്നു. തുടരന്വേഷണത്തിൽ പ്രതികളും അറസ്റ്റിലായി. പിടിയിലായവരെല്ലാം രജൗരി സ്വദേശികളാണ്. രണ്ട് ദിവസമാണ് ഇവരുടെ കസ്റ്റഡി കാലാവധി.
Comments