ബംഗളൂരുവിലെ നിശാപാർട്ടി: അറസ്റ്റിലായത് മലയാളി ഉൾപ്പെടെ 37 പേർ, റെയ്ഡിനിടെ ചിലർ കാട്ടിലേക്ക് ഓടി രക്ഷപെട്ടുവെന്ന് പോലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗളൂരുവിലെ നിശാപാർട്ടി: അറസ്റ്റിലായത് മലയാളി ഉൾപ്പെടെ 37 പേർ, റെയ്ഡിനിടെ ചിലർ കാട്ടിലേക്ക് ഓടി രക്ഷപെട്ടുവെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 08:02 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: അനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിൽ ലഹരി പാർട്ടി സംഘടിപ്പിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം 37 ആയി. ശനിയാഴ്‌ച്ച അർദ്ധരാത്രി നടന്ന റെയ്ഡിൽ അറസ്റ്റിലാവരിലേറെയും ഐടി ജീവനക്കാരും മലയാളി വിദ്യാർത്ഥികളുമാണ്. പാർട്ടി സ്ഥലത്ത് നിന്നും മദ്യക്കുപ്പികളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായാണ് വിവരം.

അറസ്റ്റിലായവരെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. രക്തപരിശോധനയിൽ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ നാർക്കോട്ടിക് വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുക്കുമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. രാത്രികാല കർഫ്യൂ ലംഘിച്ചായിരുന്നു ശനിയാഴ്‌ച്ച പാർട്ടി സംഘടിപ്പിച്ചത്. റെയ്ഡിനിടെ ചിലർ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഗോവയിൽ നിന്നും ഡി.ജെകളേയും മോഡലുകളേയും എത്തിച്ചിരുന്നു.

മുഖ്യപ്രതികളായ ആശിഷ്, ദൊഡ്ഡമന്ത എന്നിവരുൾപ്പെടെ പിടിയിലായിട്ടുണ്ടെന്ന് ബംഗളൂരു റൂറൽ ഡിവൈഎസ്പി മല്ലേഷ് പറഞ്ഞു. അറസ്റ്റിലായ മലയാളികൾ അടക്കമുള്ളവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഇത് അനധികൃതമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ ഉടമയ്‌ക്കെതിരേയും കേസെടുക്കും. റിസോർട്ടിന്റെ നിയമസാധുത അറിയാൻ തഹസിൽദാർക്ക് കത്തെഴുതിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Tags: rave party
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies