മാക്‌സ്‌വെൽ കരുത്തിൽ രാജസ്ഥാനെ വീഴ്ത്തി ബംഗളൂരു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാക്‌സ്‌വെൽ കരുത്തിൽ രാജസ്ഥാനെ വീഴ്‌ത്തി ബംഗളൂരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 11:35 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഓസീസ് ഓൾറൗണ്ടർ ഗ്ലൻ മാക്‌സവെൽ വിശ്വരൂപം പുറത്തെടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ബംഗളൂരുവിന് മിന്നുന്ന വിജയം. ഏഴ് വിക്കറ്റുകൾക്കാണ് ബംഗളൂരുവിന്റ ജയം. രാജസ്ഥാൻ മുന്നോട്ട് വച്ച 150 റൺസിന്റെ വിജയലക്ഷ്യം 17 പന്തുകൾ ബാക്കി നിൽക്കെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പൂർത്തിയാക്കി. മാക്‌സ്‌വെല്ലിന്റെ കിടയറ്റ ബാറ്റിങ്ങാണ് ബംഗളൂരുവിന്റെ വിജയത്തിന് അടിത്തറയിട്ടത്. മാക്‌സ്‌വെൽ 30 പന്തിൽ പുറത്താവാതെ 50 റൺസ് നേടി. ആറു ബൗണ്ടറിയും ഒരു സിക്‌സറും ഉൾപ്പെടെയാണ് അർധസെഞ്ച്വറി നേടിയത്.

ബാറ്റിങിൽ മികച്ച തുടക്കം ലഭിച്ചിട്ടും രാജസ്ഥാന് മുതലാക്കാനായില്ല. ടീമിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ഇവിൻ ലൂയിസും യാഷസ്വി ജെയ്‌സ്വാളും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 77 റൺസിന്റ കൂട്ട്‌കെട്ട് ഉണ്ടാക്കി. ലൂയിസ് 37 പന്തിൽ 58 റൺസ് എടുത്തു. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതാണ് ലൂയിസിന്റെ ഇന്നിങ്‌സ്. ജെയ്‌സ്വാൾ 31 റണുമായി സഹതാരത്തിന് ഉറച്ച പിന്തുണ നൽകി.

പിന്നീട് വന്നവർക്ക് അധികം നേരം ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. ക്യാപ്റ്റൻ സഞ്ജു വി സാംസൺ 19 റൺസ് എടുത്തു. ക്രിസ് മോറിസ് 14 റൺസെടുത്തു. പിന്നീട് ആർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. സ്പിന്നർമാരുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ പിടിച്ചുകെട്ടാൻ ബംഗളൂരുവിനെ സഹായിച്ചത്. നിശ്ചിത ഓവറിൽ രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു.

മറുപടി ബാറ്റിങിനിറങ്ങിയ ബംഗളൂരുവിന് ഓപ്പണർമാരായ വിരാട് കോലിയും ദേവദത്ത് പടിക്കലും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. 20 പന്തിൽ 25 റൺസെടുത്ത ക്യാപ്റ്റൻ കോലി റണ്ണൗട്ടായി. 22 റണെടുത്ത ദേവദത്തിനെ മുസ്താഫീസുർ റഹ്മാൻ ക്ലീൻബൗൾഡാക്കി. മൂന്നാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും ഓസിസ് ഓൾറൗണ്ടർ ഗ്ലൻ മാകസ്‌വെല്ലും ചേർന്ന് ടീമിന് വിജയത്തിലേക്ക് നയിച്ചു.

ശ്രീകർ 35 പന്തിൽ 44 റൺസെടുത്തു. മുസ്താഫീസുർ റഹ്മാന്റെ പന്തിൽ അനുജ് റാവത്ത് പിടിച്ചാണ് ശ്രീകർ പുറത്തായത്. ആദ്യ പന്തിൽ ബൗണ്ടറി നേടിയ എ ബി ഡിവില്ലിയേഴ്‌സ് വിജയം പൂർത്തിയാക്കി. വിജയത്തോടെ ബംഗളുരു 11 മത്സരത്തിൽ നിന്ന് 14 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഇത്രയും കളിയിൽ നിന്ന് രാജസ്ഥാന് 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Tags: IPLmaxwellrajastan royals
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies