ആറ് ദശകങ്ങൾക്ക് ശേഷം മഹാരാജ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്; ചരിത്ര നിമിഷം പങ്കുവെച്ച് രത്തൻ ടാറ്റ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറ് ദശകങ്ങൾക്ക് ശേഷം മഹാരാജ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്; ചരിത്ര നിമിഷം പങ്കുവെച്ച് രത്തൻ ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 06:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആറ് ദശകങ്ങൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക് എത്തുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാറ്റ സൺസ് വീണ്ടും എയർ ഇന്ത്യ സ്വന്തമാക്കിയത്. അവസാന നിമിഷം വരെ സ്‌പൈസ് ജെറ്റും ടാറ്റയും തമ്മിൽ പോരാട്ടം തുടർന്നെങ്കിലും ഉയർന്ന തുകയായ 18,000 കോടി ടാറ്റയാണ് സമർപ്പിച്ചത്.

കഷ്ടപ്പെട്ട് വളർത്തിയെടുത്ത സാമ്രാജ്യം 1953 ൽ സ്വന്തം കൈകളിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ ടാറ്റ സ്ഥാപകനായ ജെആർഡി  ടാറ്റയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം പൂർണ മനസോടെ അത് സർക്കാരിന് നൽകി. അന്ന് നഷ്ടപ്പെട്ട കമ്പനിയാണ് ടാറ്റയുടെ കൈകളിലേക്ക് വീണ്ടും വന്നുചേർന്നത്.

2020 ഡിസംബറിലാണ് നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചത്. വെള്ളാനയായി മാറിയ എയർ ഇന്ത്യയുടെ കടബാദ്ധ്യത കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാൻ സാധിക്കാതെയാവുകയായിരുന്നു.  ടാറ്റ സൺസ് ഉൾപ്പെടെ നാല് കമ്പനികളാണ് ഇത് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. എന്നാൽ അവസാന റൗണ്ട് വരെയെത്തിയത് ടാറ്റ സൺസും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു. തുടർന്ന് 18,000 കോടി നൽകിക്കൊണ്ട് ജെആർഡി ടാറ്റയുടെ പിൻഗാമികൾ കൈവിട്ടുപോയ പൂർവ്വിക സ്വത്ത് സ്വന്തമാക്കുകയായിരുന്നു.

1932 ൽ ടാറ്റ ഗ്രൂപ്പാണ് എയർ ഇന്ത്യ കമ്പനി സ്ഥാപിച്ചത്. ടാറ്റ എയർലൈൻ എന്നായിരുന്നു കമ്പനിയുടെ അദ്യ പേര്. ടാറ്റ ഗ്രൂപ്പ് സ്ഥാപകനും രാജ്യത്തെ ആദ്യത്തെ ലൈസൻസ് ലഭിച്ച പൈലറ്റുമായ ജഹാങ്കീർ രത്തൻജി ദാദാബായ് ടാറ്റയാണ് ഈ സംരംഭം ആരംഭിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് മുംബൈയിൽ നിന്ന് കറാച്ചിയിലേക്ക് മെയിൽ എത്തിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ആദ്യകാലങ്ങളിൽ ഉപയോഗിച്ചത്. തുടർന്ന് 1940 ഓടെ വാണിജ്യ സർവ്വീസുകൾ ആരംഭിച്ചു.

1946 ൽ ടാറ്റ എയർലൈൻ എന്ന പേര് മാറ്റി എയർ ഇന്ത്യ എന്നാക്കി. തുടർന്ന് 1948 ഓടെ യൂറോപ്പിലേക്ക് ആദ്യ വിദേശ യാത്ര ആരംഭിച്ചു. 1953 ലാണ് എയർ ഇന്ത്യ കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ടുവന്നത്.

അതേസമയം എയർ ഇന്ത്യയുടെ പഴയ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രതൻ ടാറ്റ പങ്കുവെച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ജെആർഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Tags: air indiatata- air indiatata sons
ShareTweetSendShare

More News from this section

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies