അനുശ്രീ നായികയാവുന്ന 'താര'യുടെ ചിത്രീകരണം ആരംഭിച്ചു
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനുശ്രീ നായികയാവുന്ന ‘താര’യുടെ ചിത്രീകരണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 09:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : അന്റോണിയോ മോഷൻ പിക്‌ചേഴ്‌സ് & സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആൺ – പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്.

തമിഴ് ത്രില്ലർ മൂവി ‘തൊടുപ്പി’യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്. ഇതിനോടകം നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയെ ഇളക്കിമറിച്ച ‘രാക്ഷസൻ’ എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷം കെെകാര്യം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ‘താര’യ്‌ക്കുണ്ട്.

കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് അനുശ്രീയുടേത് . ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘മാലിക്ക് ‘സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനാണ്. ഒപ്പം വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പ്രധാന താരങ്ങളായുണ്ട്.

‘തൊടുപ്പി’, ‘ഉതിരിപ്പൂക്കൾ ‘, ‘മറിയാർപൂതം’ തുടങ്ങിയ തമിഴ്-മലയാളം സിനിമകളുടെ നിർമ്മാതാവായ സമീർ പി.എം ആണ് ‘താര’യുടേയും നിർമ്മാതാവ്. സംവിധായകന്റെ തന്നെ തിരക്കഥയ്‌ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ക്യാമറ: ബിബിൻ ബാലകൃഷ്ണൻ ,സംഗീതം: വിഷ്ണു വി ദിവാകരൻ, എഡിറ്റിങ്ങ്: വിനയൻ എം.ജെ , വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ പുലിക്കൂടൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ ,കാസ്റ്റിങ്ങ് ഡയറക്ടർ: ജെബിൻ ജെസ്മസ്, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര.ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജിത്ത് പഗോമേത്.

Tags: moviefilmANUSREE
Share
Tweet
SendShare

More News from this section

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

Latest News

എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിന് പിന്നാലെ യുഡിഎഫിൽ ഭിന്നത; പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതേണ്ട കാര്യമല്ല, പല തീരുമാനങ്ങളും ചർച്ചയില്ലാതെ, തുറന്നടിച്ച് അടൂർ പ്രകാശ്

പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ഇടിമിന്നലേറ്റ് 67കാരന് പരിക്ക്; തിരുവനന്തപുരത്ത് കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies