ചൈനയ്‌ക്കെതിരെ പ്രതിഷേധം നയിച്ചു; ഏഴ് ജനാധിപത്യവാദികൾക്ക് ഹോങ്കോംഗിൽ ജയിൽശിക്ഷ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്കെതിരെ പ്രതിഷേധം നയിച്ചു; ഏഴ് ജനാധിപത്യവാദികൾക്ക് ഹോങ്കോംഗിൽ ജയിൽശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 08:28 pm IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: ചൈന ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധം നയിച്ച ഏഴ് ജനാധിപത്യവാദികൾക്ക് ഹോങ്കോംഗിൽ ജയിൽശിക്ഷ. ഒരു വർഷം വരെയാണ് ഇവർക്ക് ഹോങ്കോംഗ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. നിയമം പ്രാബല്യത്തിൽ വന്നതിന് പിറ്റേന്ന് 2020 ജൂലൈ ഒന്നിന് അത് ചോദ്യം ചെയ്ത് സംഘടിച്ചതിന്റെ പേരിലായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.

ഇപ്പോൾ പ്രവർത്തനം നിലച്ചിരിക്കുന്ന സിവിൽ ഹ്യൂമൻ റൈറ്റ്‌സ് ഫ്രണ്ട് കൺവീനർ ഫിഗോ ചാൻ ഹോ വുൻ ഉൾപ്പെടെ ഒരു വർഷത്തെ കടുത്ത ശിക്ഷയാണ് ലഭിച്ചത്. മുൻ പാർലമെന്റംഗം വൂ ഷീ വായ് മുൻ ജില്ലാ കൗൺസിലർ സാങ് കിൻ ഷിങ് എന്നിവർക്ക് 10 മാസം വീതമാണ് ശിക്ഷ ലഭിച്ചത്. ആറ് മുതൽ എട്ട് മാസം വരെ ജയിൽശിക്ഷ ലഭിച്ചവരുമുണ്ട്. ഇവരുടെ കുറ്റകൃത്യം ഗൗരവമേറിയതാണെന്നായിരുന്നു ജഡ്ജിയുടെ വിലയിരുത്തൽ.

2019 ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ കരുത്താർജ്ജിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ജൂൺ 30 ന് ബീജിങ് ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗിൽ ഏർപ്പെടുത്തിയത്. എന്നാൽ പിറ്റേന്ന് ജൂലൈ ഒന്നിന് തന്നെ ഹോങ്കോംഗിലെ ജനാധിപത്യ വാദികൾ നിയമത്തെ ചോദ്യം ചെയ്ത് തെരുവിലിറങ്ങുകയായിരുന്നു. 370 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്.

ചൈനയിൽ നിന്ന് വിഘടിച്ച് മാറാനുളള നീക്കങ്ങൾ കുറ്റകരമാക്കുന്നതായിരുന്നു ദേശീയ സുരക്ഷാ നിയമം. സർക്കാരിനെ ചോദ്യം ചെയ്യുകയോ ഇത്തരം നീക്കങ്ങൾ നടത്തുകയോ ചെയ്താൽ ജീവിതകാലം മുഴുവൻ തടവിൽ കിടക്കാനുളള വകുപ്പുകളാണ് നിയമത്തിൽ ഉള്ളത്.

Tags: ChinaHONGKONGProtest
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies