നൃൂഡൽഹി: പ്രതിമാസ റേഡിയോ പാരിപാടിയായ മൻകി ബാത്ത് പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും .11 മണിക്കാണ് പരിപാടി. 82ാം മത് മൻകി ബാത്ത് പരിപാടിയാണ് ഇന്ന് നടക്കുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് നടക്കുക.
ഇക്കുറി മൻ കി ബാത്തിലേക്കുളള ആശയങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
81ാം മത് മൻ കി ബാത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും പരമ്പരാഗത ഉത്സവമായ ജൽ-ജീലാനി ഏകാദശിയുടെയും ദേശീയ ജല മിഷന്റെ ക്യാച്ച് ദി റെയിൻ ക്യാംപെയ്ൻ എന്നിവയെ കുറിച്ചാണ് ചർച്ച ചെയ്തത്.
Comments