രാജ്യത്തെ ജനങ്ങൾ സർദാർ പട്ടേലിന്റെ ജീവിതം പാഠമാക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ജനങ്ങൾ സർദാർ പട്ടേലിന്റെ ജീവിതം പാഠമാക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 05:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലിന്റെ ജീവതത്തിൽ നിന്നും ജനങ്ങൾ രാജ്യസ്‌നേഹത്തിന്റെയും ഒരുമയുടെയും പാഠങ്ങൾ പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്ത് പരിപാടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 31ന് സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായാണ് ആചരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരമർപ്പിച്ചു.

‘ ഒക്ടോബർ 31ന് രാജ്യം സർദാർ പട്ടേലിന്റെ ജന്മം ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യന് മുന്നിൽ എന്റെയും മൻ കി ബാത്തിന്റെ എല്ലാ പ്രേക്ഷകരുടെയും പ്രണാമം അർപ്പിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

‘ഒരുമയോടെയുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ജനങ്ങൾക്കിടയിൽ രാജ്യസ്‌നേഹം വർദ്ധിക്കുകയുള്ളൂ. ജനങ്ങളുടെ ഒരുമയോടെയുള്ള സഹകരണത്തിലൂടെ രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ സാധിക്കും. രാജ്യം അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ ജനങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.’ സർദാർ പട്ടേലിന്റെ ഈ വാക്കുകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.

ജനങ്ങളിൽ രാജ്യസ്‌നേഹം വർദ്ധിപ്പിക്കാനും ഒരുമയുടെ പാഠങ്ങൾ അറിയിക്കാനും ഗുജറാത്ത് പോലീസും ത്രിപുര പോലീസും ചേർന്ന് ഗുജറാത്തിലെ ഏകതാ പ്രതിമയിലേയ്‌ക്ക് ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. മാത്രമല്ല ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് ദേശീയ പതാകയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് ജമ്മുകശ്മീരിലെ കുപ്വാരയിൽ നിന്നുള്ള സ്ത്രീകളാണ്. ഇതിലൂടെ അവരുടെ രാജ്യസ്‌നേഹമാണ് തെളിയിക്കപ്പെടുന്നതെത്തും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്തിന് വളർച്ചയുണ്ടാകൂ. ഇതിനായി ജനങ്ങൾ പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tags: man ki bathprime minister narendra modisardar vallabhai patel
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies