ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടേയും കടന്നുകയറ്റത്തിന്റേയും പിന്നിൽ പ്രവർത്തിക്കുന്ന ബുദ്ധികേന്ദ്രം പാകിസ്താൻ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനികനെന്ന് സൂചന. ഭീകരരുടെ പരിശീലനത്തിനും മറ്റും നേതൃത്വം നൽകുന്നത് മുൻ പാക് സൈനികനെന്നാണ് സംശയം.
അതേസമയം ജമ്മുകശ്മീരിലെ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ 16ാം ദിവസവും തുടരുകയാണ്. മെന്ദറിലെ ബട്ട ദുര്യൻ വനത്തിലാണ് ഇപ്പോൾ ഏറ്റുമുട്ടൽ നടക്കുന്നത്.
പൂഞ്ചിലെ സുറൻകോട്ടും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശവും ചേരുന്നയിടത്താണ് ഇപ്പോൾ ഏറ്റുമുട്ടൽ. ഇവിടെ തീവ്രവാദികൾക്ക് വേണ്ടി വ്യാപക തെരച്ചിലിലാണ് സൈന്യം. ജമ്മു കശ്മീരിൽ കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി ഒരു മലയാളി അടക്കം 9 സൈനികരാണ് വീരമൃത്യു വരിച്ചത്.
Comments