മാർപ്പാപ്പ നരേന്ദ്രമോദിയെ കണ്ടത് ബൈഡനുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാർപ്പാപ്പ നരേന്ദ്രമോദിയെ കണ്ടത് ബൈഡനുമായുളള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 01:11 pm IST
FacebookTwitterWhatsAppTelegram

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടതിന് പിന്നാലെ. യുഎസ് പ്രസിഡന്റായ ശേഷം ബൈഡൻ വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്. ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മാർപ്പാപ്പ കൂടിക്കാഴ്ച നടത്തിയത്.

2015 ലും 2016 ലുമാണ് ഇതിന് മുൻപ് ബൈഡനും മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ കാത്തലിക് വിഭാഗക്കാരനായ രണ്ടാമത്തെ പ്രസിഡന്റാണ് ബൈഡൻ. പ്രാദേശിക സമയം 12 മണിയോടെയാണ് സാൻ ദമാസ്‌കോയിൽ ബൈഡൻ എത്തിയത്. യുഎസ് പ്രഥമവനിത ജിൽ ബൈഡനും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു.

മാർപ്പാപ്പയുടെ ലൈബ്രറിയിൽ 75 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ലോകത്തെ പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും വേണ്ടി ശബ്ദിക്കുന്നതിന് അദ്ദേഹം മാർപ്പാപ്പയ്‌ക്ക് നന്ദി അറിയിച്ചതായി വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മാർപ്പാപ്പ നടത്തുന്ന നീക്കങ്ങളെയും ബൈഡൻ പുകഴ്‌ത്തി.

സ്വകാര്യ സംഭാഷണങ്ങൾക്ക് ശേഷം 15 മിനിറ്റ് വീണ്ടും ചെലവിട്ട് പരസ്പരം സമ്മാനങ്ങൾ കൈമാറിയ ശേഷമാണ് ഇരുവരും പിരിഞ്ഞതെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജി 20 ഉച്ചകോടിക്കാണ് ബൈഡൻ റോമിൽ എത്തിയത്.

Tags: Presidentjoe bidenPope FrancisVatican
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies