കർണാടകയിൽ പെട്രോളിന് കേരളത്തേക്കാൾ 11 രൂപ കുറയും, ഡീസലിന് 12 രൂപയും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കർണാടകയിൽ പെട്രോളിന് കേരളത്തേക്കാൾ 11 രൂപ കുറയും, ഡീസലിന് 12 രൂപയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 08:17 pm IST
Facebook
Twitter
WhatsAppTelegram

 

ബംഗളൂരു: കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇനി ഇന്ധനം നിറയ്‌ക്കാൻ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ലാഭകരം. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ കർണാടകത്തിലും തമിഴ്നാട്ടിലും ഇന്ധനവിലയിൽ വന്ന മാറ്റമാണ് ഇതിന് കാരണം. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത് പിന്തുടരുകയും ഇന്ധനത്തിന്റെ വാറ്റ് കുറയ്‌ക്കുകയും ചെയ്തു.

കർണാടകയിൽ ഡീസലിനും പെട്രോളിനും ലിറ്ററിന് ഏഴ് രൂപ വീതം കുറയ്‌ക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇത് പ്രകാരം സംസ്ഥാനത്ത് പെട്രോൾ വില 95.50 രൂപയായും ഡീസൽ വില 81.50 രൂപയായും കുറയും. എന്നാൽ കേരളത്തിൽ തിരുവനന്തപുരത്ത വ്യാഴാഴ്ചത്തെ വിലയനുസരിച്ച് പെട്രോളിന് 106.12, ഡീസലിന് 93.47 രൂപയുമാണ്. അതായത് ഇരുസംസ്ഥാനങ്ങളും തമ്മിൽ പെട്രോളിന് 11ഉം, ഡീസലിന് 12 രൂപയുടെയും വൻ വ്യത്യാസം.

ഇത് കേരളത്തിന് വലിയ ബാധ്യതയാകാൻ സാധ്യതയുണ്ട്. കാരണം കർണാടകത്തിലും തമിഴ്നാട്ടിലും ഇവിടത്തേക്കാൾ വിലകുറവാണ്. അതിനാൽ അയൽ സംസ്ഥാനങ്ങളോട് തൊട്ടു കിടക്കുന്ന ജില്ലകളിലെ ജനങ്ങൾ ഇന്ധനത്തിനായി അതിർത്തി കടക്കാൻ സാധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ വലിയ ചോർച്ചയുണ്ടാകും. ഇതിന് പുറമെ കേരളത്തിലേക്ക് വൻതോതിൽ ഇന്ധന കടത്തിനും സാധ്യതയുണ്ട്. കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ഇതിന് പിന്തുണയും നൽകുന്നുണ്ട്. എന്നാൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം ഇന്ധനവിലയുടെ വാറ്റ് കുറച്ചിട്ടുണ്ട്.

ഒഡീഷ സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അനുകരിച്ച് വാറ്റ് കുറച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഡീസലിനും പെട്രോളിനും ലിറ്ററിന് 12 രൂപ വീതം കുറയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇന്ധന വിലയിൽ അധിക ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, എക്സൈസ് തീരുവ കുറച്ചതിന് പ്രധാനമന്ത്രി മോദിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുകയും പെട്രോളിനും ഡീസലിനും വാറ്റ് ഏഴ് രൂപ അധികമായി കുറച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും സ്വാഗതം ചെയ്തു. നാളെ മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഏഴ് രൂപ കുറയ്‌ക്കാൻ ത്രിപുര സർക്കാർ തീരുമാനിച്ചു. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയും വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ധനവിലയിൽ പെട്രോളിന് 6.30 രൂപയും ഡീസലിന് 11.90 രൂപയും കുറയും.പെട്രോളിനും ഡീസലിനും വാറ്റ് 7 രൂപ അധികമായി കുറയ്‌ക്കുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് നന്ദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു.

വാറ്റ് നികുതിയിൽ ഏഴ് രൂപയുടെ അധിക കുറവും അദ്ദേഹം പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നടപ്പാക്കാൻ ഗുജറാത്ത് ഭരണകൂടം തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വാറ്റ് നികുതിയിൽ ഏഴ് രൂപയുടെ അധിക കുറവ് പ്രഖ്യാപിച്ചു.

ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൊത്തം ഏഴ് രൂപ കുറഞ്ഞു. മധ്യപ്രദേശ് സർക്കാരും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നാല് ശതമാനം കുറച്ചതായി പ്രഖ്യാപിച്ചു. ദീപാവലി പ്രമാണിച്ച് ഹരിയാന സംസ്ഥാന സർക്കാർ എക്സൈസ് വെട്ടിക്കുറച്ചതിന് പിന്നാലെ വാറ്റ് കുറയ്‌ക്കാൻ തീരുമാനിച്ചെന്നും ഇപ്പോൾ പെട്രോളിനും ഡീസലിനും 12 രൂപ കുറയുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.

Tags: Pinarayi Vijayanbasavaraj bommaiyogi adithya nath
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies