വിശ്വരൂപം പുറത്തെടുത്ത് ടീം ഇന്ത്യ; സ്‌കോട്ട്‌ലാന്റിനെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിശ്വരൂപം പുറത്തെടുത്ത് ടീം ഇന്ത്യ; സ്‌കോട്ട്‌ലാന്റിനെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 10:21 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഇന്ത്യൻ ടീം തങ്ങളുടെ യഥാർഥ കളി പുറത്തെടുത്തപ്പോൾ ടി 20 ലോകകപ്പിൽ സ്‌കോട്ട്‌ലാന്റ് പിടിച്ചു നിൽക്കാനാവാതെ തകർന്നു. രണ്ടാമത് ബാറ്റേന്തിയ ഇന്ത്യ വെറും 6.3 ഓവറിൽ എതിരാളികളുടെ കഥ കഴിച്ചു. ആദ്യ രണ്ട് കളിയിൽ കണ്ട നീലപടയെ അല്ല ദുബായിയിൽ കണ്ടത്. എതിരാളികളെ ഒരു നിലയ്‌ക്കും മുന്നോട്ട് പോകാൻ അനുവദിക്കാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണർമാരായ കെ എൽ രാഹുലും രോഹിത്ശർമയും തകർത്തടിച്ച കളിയിൽ ഇന്ത്യ മികച്ച തുടക്കം നേടി. 19 പന്തിൽ നിന്ന് 50 റൺസ് നേടിയ രാഹുൽ ആണ് വിജയം എളുപ്പമാക്കിയത്. മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. രോഹിത്ശർമ്മ 16 പന്തിൽ 30 റൺസിന് പുറത്തായി. ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും രോഹിതിന്റെ വകയായുണ്ടായിരുന്നു.
ക്യാപ്റ്റൻ വിരാട് കോലി രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. നേരിട്ട രണ്ടാമത്തെ പന്ത് സിക്‌സർ പറത്തിയാണ് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയത്.

81 പന്തുകൾ ബാക്കി നിൽക്കെയാണ് കോലിയും സംഘവും വിജയം ആഘോഷിച്ചത്. ടോസ് കിട്ടിയ ഇന്ത്യ സ്‌കോട്ട്‌ലാന്റിനെ ബാറ്റിങിനയച്ചു. ബാറ്റിങിനിറങ്ങിയ സ്‌കോട്ട്‌ലാന്റ് 17.4 ഓവറിൽ 85 റൺസിന് പുറത്തായി. സ്‌കോർ 13 റൺസിൽ എത്തി നിൽക്കെ അവരുടെ ആദ്യ വിക്കറ്റ് വീണു. കൈൽ കോറ്റ്‌സറെ ജസ്പ്രീത് ബൂംറ ബൗൾഡാക്കി. തുടർന്ന് വന്ന ക്യാപ്റ്റൻ മാത്യു ക്രോസ് രണ്ട് റൺസിന് പുറത്തായി. പിന്നീട് എത്തിയ റിച്ചി ബെറിങ്ടണെ റണ്ണെടുക്കും മുമ്പ് രവീന്ദ്ര ജഡേജ കുറ്റി തെറിപ്പിച്ചു.

ജോർജ് മുൻസി(24) ആണ് ടോപ്‌സ്‌കോറർ. മൈക്കൽ ലീസ്‌ക്(21),മാർക് വാട്ട്(14) എന്നിവരുടെ ചെറുത്ത്‌നിൽപ്പ് ടീമിനെ മൂന്നക്കം കടത്തുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് എത്തിയവർക്ക് ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. ക്രിസ് ഗ്രീസ്(1) അശ്വിന്റെ പന്തിൽ പാണ്ഡ്യക്ക് ക്യാച്ച് നൽകി പുറത്തായി. മൂന്ന് പേർ റണ്ണൊന്നും എടുക്കാതെ കീഴടങ്ങി. ബ്രാഡ് വീൽ(2) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമദ് ഷമി,രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബൂംറ രണ്ടും രവിചന്ദ്ര അശ്വിൻ ഒരു വിക്കറ്റും നേടി. ജഡേജയാണ് കളിയിലെ താരം. ഇതോടെ ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ മൂന്നാമത്തെത്തി. നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്തുളള ന്യൂസിലാന്റിനെ മറികടന്നു.

Tags: T20 WorldcupdubaiVIRAT KOHLIrohit sharmak l rahulman of the matchravindra jadeja
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies