വെജിറ്റേറിയൻ ഭക്ഷണത്തിന് സർട്ടിഫിക്കേഷൻ ; ഉപയോഗം തീർത്ഥാടന ട്രെയിനുകളിൽ ; പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെജിറ്റേറിയൻ ഭക്ഷണത്തിന് സർട്ടിഫിക്കേഷൻ ; ഉപയോഗം തീർത്ഥാടന ട്രെയിനുകളിൽ ; പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 12:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആരാധനാലയങ്ങളിലേക്കുള്ള ട്രെയിനുകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം നൽകാനായി പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ. തീർത്ഥാടനത്തിനായി ഒരു സാത്വിക് അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ഇന്ത്യൻ റെയിൽവെ ലക്ഷ്യമിടുന്നത്. തീർഥാടന ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ‘ശുദ്ധ സസ്യാഹാര’ പരിസ്ഥിതിയുടെ അനുഭവം നൽകുക എന്നതാണ് ഇന്ത്യൻ റെയിൽവെ ഉദ്ദേശിക്കുന്നത്. ഇതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. കരാർ പ്രകാരം വെജിറ്റേറിയൻ ഭക്ഷണം തിരഞ്ഞെടുക്കുന്ന ട്രെയിനുകൾക്ക് ഇനി ‘സാത്വിക് സർട്ടിഫിക്കേഷൻ’ ലഭിക്കും.

ഡൽഹിയിൽ നിന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ഡൽഹി-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ആയിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ട്രെയിൻ. വരും ദിവസങ്ങളിൽ മറ്റ് 18 ട്രെയിനുകൾക്കും പദ്ധതി പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.വെജിറ്റേറിയൻ സൗഹൃദയാത്ര പ്രോത്സാഹിപ്പിക്കുക എന്ന ആശയമാണ് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ ഇതിലൂടെ മുൻപോട്ടുവെയ്‌ക്കുന്ന ആശയം. ആരാധനാലയങ്ങളിലേക്കുള്ള ട്രെയിനുകൾക്ക് മാത്രമെ ഈ സർട്ടിഫിക്കറ്റ് ലഭ്യമാകൂ. എന്നാൽ ഐആർസിടിസിയോ, റെയിൽവേ മന്ത്രാലയമോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ചില ദേശീയ മാദ്ധ്യമങ്ങൾ ഇതു സംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാത്വിക് കൗൺസിൽ ആണ് ഇതു സംബന്ധിച്ചുള്ള ചില സൂചനകൾ മാദ്ധ്യമങ്ങൾക്ക് നൽകിയത്. ‘സാത്വിക് സർട്ടിഫിക്കേഷൻ സ്കീം’ ന് കീഴിൽ ഐആർസിടിസി ബേസ് കിച്ചൻ, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബജറ്റ് ഹോട്ടൽ, ഫുഡ് പ്ലാസ, ട്രാവൽ ആൻഡ് ടൂർ പാക്കേജുകൾ, റെയിൽ നീർ പ്ലാന്റ് തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കും.സാത്വിക് പരിഷത്തും ഐആർസിടിസിയും സംയുക്തമായി ‘വെജിറ്റേറിയൻ കിച്ചൺ’ എന്ന പുസ്തകം പുറത്തിറക്കുന്ന കാര്യവും ആലോചനയിലുണ്ട്. ലോകമെമ്പാടും സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന  സാമൂഹ്യ അന്തരീക്ഷം കൊണ്ടുവരിക എന്നതാണ്  സർട്ടിഫിക്കേഷന്റെ ഉദ്ദേശ്യം.സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഭക്ഷണത്തിന്റെ പാക്കറ്റിലോ ലേബലിലോ ഇത് വ്യക്തമാക്കും.

അടുത്തിടെയാണ് സസ്യാഹാരത്തിനുള്ള സാത്വിക് സർട്ടിഫിക്കേഷൻ ലോകമെമ്പാടും ആരംഭിച്ചത്.ഇസ്‌ലാമിക ഭക്ഷണത്തിനായുള്ള ‘ഹലാൽ’ സർട്ടിഫിക്കേഷനും ജൂതന്മാർക്കുള്ള ‘കോഷർ’ സർട്ടിഫിക്കേഷനും നിലനിൽക്കെ ആണ് തീർത്ഥാടകർക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനായുള്ള ഇന്ത്യൻ റെയിൽവെയുടെ പുതിയ സംരംഭം. വെജിറ്റേറിയൻ ഭക്ഷണത്തിനായുള്ള സാത്വിക് കൗൺസിൽ സർട്ടിഫിക്കേനും ഇതിനോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.

Tags: IRCTCVEG FOOD
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies