മുൻ മിസ് കേരളയുൾപ്പെടെ ഉള്ളവരുടെ മരണം: ഹോട്ടലുടമ മുങ്ങി; ഓഡി കാറിലുണ്ടായിരുന്നത് വ്യവസായി, കൂടുതൽ വിവരങ്ങൾ പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുൻ മിസ് കേരളയുൾപ്പെടെ ഉള്ളവരുടെ മരണം: ഹോട്ടലുടമ മുങ്ങി; ഓഡി കാറിലുണ്ടായിരുന്നത് വ്യവസായി, കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 05:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ഇവരെ പിന്തുടർന്ന ഓഡി കാർ ഓടിച്ച വ്യവസായി സൈജു തങ്കച്ചനും കേസിൽ പങ്കെന്ന് സൂചന. കാക്കനാട് സ്വദേശിയായ സൈജു പോലീസിന് കൊടുത്ത മൊഴികൾ കളവാണെന്ന് തെളിഞ്ഞതോടെയാണ് സംഭവത്തിൽ ദുരൂഹതകൾ വർദ്ധിക്കുന്നത്. മരണപ്പെട്ടവർ പങ്കെടുത്ത പാർട്ടി നടന്ന ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമ ഒളിവിൽ പോയതായാണ് വിവരം.

ഹോട്ടലുടമയുമായി സൈജു തങ്കച്ചന് ബന്ധമുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ഹാർഡ് ഡിസ്‌കുമായി ഹോട്ടലുടമ കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഹാർഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങൾ സംഭവത്തിലെ ദുരൂഹതമാറ്റാൻ സഹായിക്കുമെന്നാണ് നിഗമനം. അതിനാൽ തന്നെ പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരമായാണ് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചതെന്ന് ജീവിനക്കാർ മൊഴി നൽകിയിരുന്നു.

സൈജുവിനെ ഇന്നലെ മണിക്കൂറുകളോളം നേരമാണ് പോലീസ് ചോദ്യം ചെയ്ചത്. ഹോട്ടലിൽ അർദ്ധരാത്രിവരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗ സംഘം നീല ഫോർഡ് ഫിഗോ കാറിൽ പുറപ്പെട്ടത്. സൈജു ഇവരെ പിന്തുടർന്നിരുന്നു. കുണ്ടന്നൂരിൽ കാർ തടഞ്ഞ് അൻസിയുടെ സംഘവുമായി സംസാരിച്ചു. തുടർന്ന് ഇവർ അതിവേഗത്തിൽ കാറോടിച്ച് പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. സൈജു അപകട സ്ഥലത്ത് എത്തിയെങ്കിലും ഇവരെ രക്ഷപെടുത്താതെ ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്നു.

വാഹനാപകടം മദ്യലഹരിയിൽ നടത്തിയ മത്സരയോട്ടത്തിൽ തന്നെയെന്ന് സൈജുവാണ് വെളിപ്പെടുത്തിയത്. ഹോട്ടലിൽ നിന്ന് തമാശയ്‌ക്കാണ് മത്സരയോട്ടം ആരംഭിച്ചത്. രണ്ടു തവണ അൻസിയും സംഘവും ഉൾപ്പെട്ട വാഹനമോടിച്ച അബ്ദുൾ റഹ്മാൻ തന്നെ ഓവർ ടേക്ക് ചെയ്തു. ഒരു തവണ താനും അവരെ ഓവർ ടേക്ക് ചെയ്‌തെന്ന് സൈജു പറഞ്ഞിട്ടുണ്ട്. ഇടപ്പള്ളി എത്തിയപ്പോൾ മോഡലുകൾ സഞ്ചരിച്ച വാഹനം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് തിരികെ വന്നപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത് കണ്ടതെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു.

അൻസി കബീർ, റണ്ണറപ്പ് അജ്ഞന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് വാഹത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്. അബ്ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്.

Tags: DeathAccidentKochimodelsmiss kerala
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies