രാജ്യസുരക്ഷയ്ക്ക് 30 പ്രിഡേറ്റർ ഡ്രോണുകൾ കൂടി ;21,000 കോടിയുടെ കരാറിനൊരുങ്ങി പ്രതിരോധ വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസുരക്ഷയ്‌ക്ക് 30 പ്രിഡേറ്റർ ഡ്രോണുകൾ കൂടി ;21,000 കോടിയുടെ കരാറിനൊരുങ്ങി പ്രതിരോധ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 07:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി ഡ്രോണുകൾ വാങ്ങാനൊരുങ്ങി പ്രതിരോധ വകുപ്പ്. അമേരിക്കയിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകളാണ് വാങ്ങുക. 21,000 കോടി രൂപ ചിലവഴിച്ചാണ് ഇന്ത്യ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ വാങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറയായി ഇന്ത്യ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള ശ്രമം തുടരുകയായിരുന്നു. ഡ്രോണുകൾ വാങ്ങുന്ന കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം ചേരും.

പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകുന്ന മുറയ്‌ക്ക് കേന്ദ്ര പ്രതിരോധമന്ത്രി തലവനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് റിപ്പോർട്ട് ലഭിക്കും. പിന്നീട് ക്യാബിനറ്റ് കമ്മിറ്റിയാണ് ഡ്രോണുകൾ വാങ്ങുന്നതിന് അനുമതി നൽകുക.

നൂനത സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡ്രോണുകൾ ദീർഘ ദൂര നിരീക്ഷണത്തിന് സഹായകരമാകും. ശത്രുക്കൾക്ക് നേരെ കൃത്യതയോടെ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ളതാണ് പ്രിഡേറ്റർ ഡ്രോണുകൾ. ആയുധങ്ങൾ ഘടിപ്പിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. MQ-9B യുടെ സമുദ്ര, വാന സംരക്ഷണങ്ങൾക്ക് ഇണങ്ങുന്ന വേരിയന്റുകളാണ് പ്രതിരോധ വകുപ്പിന്റെ പരിഗണനയിലുള്ളത്. കര നാവിക, വ്യോമ സേനകൾക്ക് 10 പ്രിഡേറ്റർ ഡ്രോണുകൾ വീതം ലഭിക്കും.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണത്തിനായി യുഎസിൽ നിന്ന് കഴിഞ്ഞ വർഷം പാട്ടത്തിനെടുത്ത രണ്ട് നിരായുധ സീഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യൻ നാവികസേന ഇപ്പോൾ ഉപയോഗിച്ചു വരുന്നത്. ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ 2020, ഡിഫൻസ് പ്രൊക്യുർമെന്റ് മാനുവൽ 2009 എന്നിവയ്‌ക്ക് കീഴിലാണ് ആയുധങ്ങൾ പാട്ടത്തിനെടുക്കുന്നതിനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്.

Tags: defence ministry000 crore deal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies