കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ഹോട്ബൺസ് ഹോട്ടൽ അടച്ചുപൂട്ടി. വൃത്തിഹീനമായി ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്തതാണ് നടപടിയ്ക്ക് കാരണം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ ഹോട്ടലിലെ റാക്കിൽക്കണ്ട എലിയെ വീഡിയോയിൽ പകർത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.
ഇന്നലെ രാത്രിയോടെ ഭക്ഷസുരക്ഷാ വിഭാഗം എത്തിയാണ് ഹോട്ടൽ അടപ്പിച്ചത്. റാക്കിൽക്കൂടി ഓടുന്ന എലിയുടെ വീഡിയോ ശ്രദ്ധയിൽപ്പെടിന് പിന്നാലെ ബുധനാഴ്ച്ച വൈകിട്ടോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. പരിശോധനയിൽ എലിയുടെ കാഷ്ടവും മൂത്രവും കണ്ടെത്തി. തുടർന്ന് നടപടിയെടുക്കുകയായിരുന്നു.
ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൊതുജനത്തിന് ദോഷകരമായി ബാധിക്കുന്ന രീതിയിൽ ഭക്ഷണ വിപണനം നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് സേഫ്റ്റി ലൈസൻസും സസ്പെൻഡ് ചെയ്തു.
Comments