ടി20 പരമ്പര നേടാനുറച്ച് ഇന്ത്യ; ന്യൂസിലാന്റിനെതിരെ രണ്ടാം ടി20 ഇന്ന്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 പരമ്പര നേടാനുറച്ച് ഇന്ത്യ; ന്യൂസിലാന്റിനെതിരെ രണ്ടാം ടി20 ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 08:13 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ലോകകപ്പിലെ എല്ലാ വിഷമങ്ങളും തീർക്കാൻ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ടി20യിൽ ന്യൂസിലാന്റിനെതിരെ റാഞ്ചിയിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം നടക്കുന്നത്. ഇന്ന് ജയിച്ചാൽ കരുത്തരായ കിവീസിനെതിരെ പരമ്പര നേടാമെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ആദ്യ ടി20യിൽ താരതമ്യേന മികച്ച സ്‌കോർ നേടിയിട്ടും ടി20 ലോകകപ്പിനേക്കാൾ തികച്ചും വ്യത്യസ്തമായ പോരാട്ടത്തിലൂടെയാണ് ടീം ഇന്ത്യ ജയം കൈപ്പിടിയിലാക്കിയത്. ആദ്യ അഞ്ച് ഓവറുകളിൽ പത്തു റൺ ശരാശരിയോടെ സ്‌കോർ ചെയ്തത് രാഹുൽ-രോഹിത് കൂട്ടുകെട്ടുണ്ടാക്കിയ മുന്നേറ്റം ഇന്നും ആവർത്തിക്കുമെന്നാണ് കരുതുന്നത്.

മദ്ധ്യനിരയിൽ താനുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഫോമും ഋഷഭ് പന്തിന്റെ കരുത്തുമാണ് ഇന്ത്യൻ നിരയ്‌ക്ക് ഏതു സ്‌കോറും മറികടക്കാൻ സാഹായകമാകുന്നത്. അവസാന നിമിഷമിറങ്ങിയിട്ടും ലഭിച്ച പന്തിൽ ഒരു കൂസലുമില്ലാതെ നേടിയ ഒറ്റ ബൗണ്ടറിയിലൂടെ വെങ്കിടേശ് അയ്യർ താൻ എന്തിനും തയ്യാറാണെന്ന സന്ദേശമാണ് കോച്ച് രാഹുലിന് നൽകിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഏറ്റവും വിശ്വസ്തനായ ഓപ്പണർ മികച്ച അവസരങ്ങൾ കാത്തിരിക്കുകയാണ്. ഫോമിലെത്താത്ത ശ്രേയസ്സ് ഐയ്യർക്ക് ഇന്നത്തെ മത്സരം നിർണ്ണായകമാണ്.

ബൗളിംഗിൽ അശ്വിന്റെ ഫോമാണ് ടീം ഇന്ത്യക്ക് കിവികളെ തകർക്കാനുള്ള വജ്രായുധം. വലംകയ്യൻ ബാറ്റ്‌സ്മാർക്കെതിരെ കഴിഞ്ഞ സീസണടക്കം തുടർച്ചയായി ഏറിഞ്ഞ 59 പന്തുകളിൽ ഒരിക്കൽ പോലും ബൗണ്ടറി അശ്വിൻ വഴങ്ങിയിട്ടില്ലെന്ന കൗതുകകരമായ കണക്കും ക്രിക്കറ്റ് വിദഗ്ധർ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യൻ പേസ് നിരയിൽ ഭുവനേശ്വർ കുമാറും മുഹമ്മദ് സിറാജും തുടക്കത്തിൽ വിക്കറ്റ് നേടേണ്ടത് ഇന്നത്തെ മത്സരത്തിൽ അനിവാര്യമാണ്. ആദ്യ പവർപ്ലേ ഓവറുകളിൽ കിവികളെ തടയാനായില്ലെങ്കിൽ റൺറേറ്റ് ഉയരും. ആദ്യ മത്സരത്തിൽ മദ്ധ്യഓവറുകളിലാണ് കിവികൾ ഏറ്റവുമധികം റൺസ് അടിച്ചത്.

ഗുപ്റ്റിലിന്റെ മാരകമായ ഫോമും ആദ്യ മത്സരത്തിൽ തിളങ്ങിയ മാർക് ചാപ്മാന്റെ മികവും കിവികൾക്ക് കരുത്താണ്.കഴിഞ്ഞ ദിവസം  തിളങ്ങാതിരുന്ന ഫിലിപ്പ്‌സും രാച്ചിൻ രവീന്ദ്രയും അപകടകാരികളാണ്. ബൗളിംഗിൽ കുന്തമുനയായ ബോൾട്ടും നായകസ്ഥാനം ഏറ്റെടുത്തിരിക്കുന്ന ടീം സൗത്തിയും ഇന്ത്യൻ നിരയുടെ ദൗർബല്യങ്ങൾ നന്നായി അറിയാവു ന്നവരാണെന്ന് ആദ്യ മത്സരത്തിൽ തെളിയിച്ചു. സാന്റനർ നിർണ്ണായക വിക്കറ്റുകൾ വീഴ്‌ത്തിയാൽ ഇന്ത്യക്ക് മത്സരം കടുക്കും.

Tags: t20india-nz
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies