മലപ്പുറം : യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു . എച്ച് എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്കാരനാണ് ട്രെയിനുള്ളിൽ പുക വലിച്ചത് . പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍ എച്ച് ബി റേക്കുകളുള്ള എല്ലാ എ സി കോച്ചുകളിലും ഇന്ത്യൻ റെയിൽ വേ ഘടിപ്പിച്ചിട്ടുണ്ട് .
വിശദമായ പരിശോധന നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്താനായില്ല. എന്നാൽ തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിന്നതെന്ന് കണ്ടെത്തി . ട്രെയിനുള്ളിൽ പുക വലിക്കരുതെന്ന് വ്യക്തമായ നിർദേശമുണ്ടെങ്കിലും ചിലരെങ്കിലും അത് പാലിക്കാൻ തയ്യാറാകുന്നില്ല .
തീയും , പുകയും തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യയിലെ ഒട്ടു മിക്ക എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സജ്ജമാക്കുന്നുണ്ട് . പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുമുണ്ട് .
ജർമ്മൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച എൽ എച്ച് ബി കോച്ചുകളുമുണ്ട് . ഇവ വേഗം കൂടിയവയും കൂടുതൽ സുരക്ഷിതവുമാണ്. അപകടമുണ്ടായാൽ പരസ്പരം ഇടിച്ചുകയറില്ലെന്ന സവിശേഷതയുമുണ്ട്. നേരത്തെ ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസിന്റെ കോച്ചുകളും എൽ.എച്ച്. ബിയിലേക്ക് മാറ്റിയിരുന്നു.
Comments