സഞ്ജിത് കൊലപാതകക്കേസ് ആഭ്യന്തര വകുപ്പ് തന്നെ അട്ടിമറിക്കുകയാണെന്ന് ബിജെപി; 25 ന് കളക്ടറേറ്റുകളിലും സെക്രട്ടറിയേറ്റിലേക്കും ബഹുജന പ്രക്ഷോഭം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജിത് കൊലപാതകക്കേസ് ആഭ്യന്തര വകുപ്പ് തന്നെ അട്ടിമറിക്കുകയാണെന്ന് ബിജെപി; 25 ന് കളക്ടറേറ്റുകളിലും സെക്രട്ടറിയേറ്റിലേക്കും ബഹുജന പ്രക്ഷോഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 01:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് ബിജെപി. ആഭ്യന്തര വകുപ്പ് തന്നെ കേസ് അട്ടിമറിക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എസ്ഡിപിഐ തീവ്രവാദികളായ കൊലപാതകികളെ രക്ഷിക്കാൻ വേണ്ടിയാണ് കേരളത്തിലെ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ കേരള പോലീസിന്റെ അന്വേഷണത്തിൽ ബിജെപിക്കും പൊതുസമൂഹത്തിനും വിശ്വാസമില്ല. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുളള ബഹുജനപ്രക്ഷോഭം ശക്തമാക്കുമെന്നും സുധീർ പറഞ്ഞു. ഈ മാസം 25 ന് എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇസ്ലാമിക തീവ്രവാദികളും സർക്കാരും തമ്മിലുളള അവിശുദ്ധ ബന്ധം ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. ആ തീവ്രവാദ കൂട്ടുകെട്ട് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. രാഷ്‌ട്രീയ കൊലപാതകം മാത്രമല്ല എല്ലാ മേഖലയിലും തീവ്രവാദ സംഘങ്ങളുമായി ഇടത് സർക്കാർ സമരസപ്പെട്ടതിന്റെ തെളിവുകൾ കാണാമെന്നും സുധീർ പറഞ്ഞു. സഞ്ജിത് കൊല്ലപ്പെട്ടിട്ട് നാളെ ഒരാഴ്ച തികയുന്ന പശ്ചാത്തലത്തിലാണ് ബിജെപി നിലപാട് കടുപ്പിച്ചത്.

ഇതുവരെ കൊലപാതകികൾ സഞ്ചരിച്ച വാഹനത്തിന്റെ ചിത്രം മാത്രമാണ് പോലീസിന് തിരിച്ചറിയാനായത്. എന്നാൽ വാഹനം കണ്ടെത്താനോ കൊലപാതകികളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭ്യമാക്കാനോ സാധിച്ചിട്ടില്ല. എവിടെ നിന്നുളളവരാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിയാൻ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags: BJPKerala Policesdpi-terrorhome ministerP sudheersanjith murder
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies