തിരുവനന്തപുരം : കുഞ്ഞിനെ തിരിച്ചെത്തിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അമ്മ അനുപമ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. കുട്ടിയെ തിരിച്ചെത്തിച്ച ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അനുപമയുടെ പ്രതികരണം.
കുട്ടിയെ തിരിച്ചു കിട്ടിയാലും സമരം അവസാനിപ്പിക്കില്ല. കുട്ടിയെ കൊണ്ടുവരിക എന്നുള്ളത് മാത്രമല്ല തങ്ങളുടെ ആവശ്യം. മറ്റ് ആവശ്യങ്ങളും നടക്കണം. അതുവരെ സമരം തുടരും.
കുഞ്ഞിന്റെ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ടാണ് ഇതുവരെ നടപടിയെടുക്കാത്തത് എന്നത് ഒരു ചോദ്യമാണ്. ഇവർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ നിയമ പോരാട്ടം തുടരും.
കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അംഗീകരിച്ചില്ല. അതിൽ ചെറിയ ആശങ്കയുണ്ട്. കുഞ്ഞിനെ കാണിക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ലഭിച്ചില്ലെന്നും അനുപമ കൂട്ടിച്ചേർത്തു.
Comments