എറണാകുളം: ഒരു കുടുംബത്തിലെ രണ്ട് മക്കളെ മരിച്ച നിലയിലും അമ്മയെ കൈത്തണ്ട മുറിച്ച നിലയിലും കണ്ടെത്തി. എറണാകുളം ഞാറയ്‌ക്കലിലാണ് സംഭവം.
ഞാറയ്‌ക്കൽ സെന്റ് മേരീസ് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന റീത്തയെയാണ് കൈ മുറിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മക്കളായ ജോസ്, ജെസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.














