തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.
ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം നാളെ നടക്കാനിരിക്കുന്ന പരീക്ഷകളും പൊതുപരീക്ഷകളും മാറ്റമില്ലാതെ നടക്കും.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജില്ലയിൽ ശക്തമായ മഴ തുടരുകയായിരുന്നു. ഇതേ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.
Comments