കാസർകോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾ മരിച്ചു.
മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രഭാകരൻ, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടം. പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. സ്ഫോടനം ഉണ്ടായ സാഹചര്യം ഉൾപ്പെടെ പരിശോധിക്കും. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിലെ വീഴ്ചയാണോ അപകടകാരണമെന്നും അന്വേഷിക്കും.
Comments