ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസ്സുകാരിയെ പറഞ്ഞയച്ച് പോലീസിന്റെ ക്രൂരത; സംഭവം തിരുവനന്തപുരത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസ്സുകാരിയെ പറഞ്ഞയച്ച് പോലീസിന്റെ ക്രൂരത; സംഭവം തിരുവനന്തപുരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 12:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസ്സുകാരിയെ പറഞ്ഞയച്ച് പോലീസിന്റെ ക്രൂരത. തിരുവനന്തപുരം മലയിൻകീഴിലാണ് സംഭവം. മുംബൈ സ്വദേശിനിയായ കുട്ടിയുടെ മാതാവാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.

ജൂലൈ 15 നായിരുന്നു അമ്പലത്തിൽവെച്ച് യുവതിയും ഇയാളുമായുള്ള വിവാഹം. പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷം ജൂലൈ 17 ന് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം യുവതി മനസ്സിലാക്കിയതോടെ പ്രതി മൊബൈൽ ഉൾപ്പെടെ പിടിച്ചു വയ്‌ക്കുകയും കുട്ടിയെയും യുവതിയെയും വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അയൽക്കാരോട് വിവരം പറയാൻ ശ്രമിച്ചപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി.

ഇതിനിടെ ഒക്‌ടോബറിൽ യുവതിയ്‌ക്കെതിരെ ഇയാൾ പോലീസിൽ പരാതി നൽകി. തന്റെ സ്വർണാഭരണങ്ങൾ യുവതി മോഷ്ടിച്ചുവെന്നും തന്റെ 16 കാരനായ മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. ഇത് അന്വേഷിക്കാൻ പോലീസ് എത്തിയതോടെയാണ് യുവതി പീഡന വിവരം പോലീസിനോട് വെളിപ്പെടുത്തിയത്.

അന്നേ ദിവസം ഇരുവരെയും അതേ വീട്ടിൽ നിർത്തി പോലീസുകാർ തിരിച്ചു പോയി. പിന്നീട് സെപ്തംബർ ഒന്നിന് രണ്ടും കൽപ്പിച്ച് യുവതി കുട്ടിയുമായി പോലീസ് സ്‌റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. ഇതിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാകുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റിന് മുൻപിൽ പെൺകുട്ടി മൊഴിയും നൽകി.

എന്നാൽ ചട്ടപ്രകാരം കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റേണ്ട പോലീസ് ഇരുവരെയും രാത്രി വ്യോമസേന ഉദ്യോഗസ്ഥന്റെ വീട്ടിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പോലീസ് ഇയാളെ അറസ്്റ്റ് ചെയ്യാതെ മടങ്ങുകയായിരുന്നു. ചില ഫോർമാലിറ്റീസ് ഉണ്ടെന്നും അതിനാൽ ഇപ്പോൾ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു പോലീസ് യുവതിയോട് പറഞ്ഞത്. അതേസമയം യുവതി പറഞ്ഞിട്ടാണ് ഇയാളുടെ വീട്ടിൽ എത്തിച്ചതെന്നാണ് പോലീസിന്റെ വാദം.

ഇതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച ഇയാളെ യുവതി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 47 ദിവസത്തിന് ശേഷം ജയിൽമോചിതയായതോടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.

Tags: RapePolicePocsothiruvanandhapuram
ShareTweetSendShare

More News from this section

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies