തൊടുപുഴ: പോലീസിനെ വെട്ടിച്ച് പ്രതി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.കോലാനി സ്വദേശി ഷാഫിയാണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി പുഴയിൽ ചാടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പ്രതിയെ കണ്ടെത്താനായി തൊടുപുഴയാറിൽ പോലീസും അഗ്നിശമനസേനയും സംയുക്തമായി തെരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.തുടർന്ന് സ്കൂബ ഡൈവിങ്ങ് സംഘം നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
അടിപിടി കേസിൽ പോലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നതിനിടെയാണ് ഷാഫി പുഴയിൽ ചാടിയത്. പോലീസുകാരെ തള്ളിമാറ്റി കുതറി ഓടിയ പ്രതി തൊടുപുഴയാറിൽ ചാടുകയായിരുന്നു.ഇയാൾ ഒഴുക്കിൽപെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് സ്കൂബ ഡൈവിങ് സംഘവും തെരച്ചിലിനായി സ്ഥലത്തെത്തിയത്.
Comments