ഇന്ത്യ വാങ്ങി ; റഫേലിന് ശുക്രദശ തെളിഞ്ഞു ; 80 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ട് യു.എ.ഇ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ വാങ്ങി ; റഫേലിന് ശുക്രദശ തെളിഞ്ഞു ; 80 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ട് യു.എ.ഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 09:13 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഫ്രാൻസിൽ നിന്നും 80 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പ് വച്ച് യുഎഇ. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പ് വച്ചത്. 13,669 കോടി രൂപ (16 ബില്യൺ യൂറോ) ചെലവിലാണ് വിമാനങ്ങൾ യുഎഇ സ്വന്തമാക്കുന്നത്. ഫ്രാൻസ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ദസ്സോൾട്ട് ഏവിയേഷൻ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ, യുഎഇയുടെ പ്രതിരോധ സുരക്ഷാ ചുമതലയുള്ള തവാസുൻ ഇക്കണോമിക് കൗൺസിൽ സിഇഒ താരീഖ് അബ്ദുൾ റഹീം അൽ ഹൊസാനി എന്നിവരാണ് കരാറിൽ ഒപ്പ് വച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എക്‌സ്‌പോ 2020ൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇമ്മാനുവൽ മാക്രോൺ ദുബായിലെത്തിയത്. റഫേലിന്റെ എഫ്4 മോഡൽ യുദ്ധവിമാനങ്ങളാണ് യുഎഇ വാങ്ങുന്നത്. ഈ മോഡൽ വിമാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 2024ഓടെ ഇത് പൂർത്തിയാകുമെന്നാണ് വിവരം. യുഎഇക്ക് 2027 മുതലാകും റഫേലിന്റെ വിതരണം ആരംഭിക്കുന്നത്. 2011ൽ യുഎഇക്ക് 60 യുദ്ധവിമാനങ്ങൾ നൽകാമെന്ന വാഗ്ദാനം ഫ്രാൻസ് നടത്തിയിരുന്നു. എന്നാൽ യുഎഇ ഇത് നിഷേധിക്കുകയായിരുന്നു. ഏറെ നാളായി ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിപ്പിച്ചാണ് ഫ്രാൻസുമായി കരാറിൽ ഒപ്പിടാൻ യുഎഇ തയ്യാറായിരിക്കുന്നത്.

ദസ്സോൾട്ട് ഏവിയേഷൻ രൂപകൽപ്പന ചെയ്ത റഫേൽ യുദ്ധവിമാനങ്ങൾക്ക് അന്താരാഷ്‌ട്ര വിപണയിൽ ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ഇന്ത്യ ഇവിടെ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങിയതിന് പിന്നാലെ റഫേലിന് ആവശ്യക്കാർ ഏറിയിരുന്നു. ഇന്ത്യൻ വ്യോമസേനയ്‌ക്ക് പുറമെ ഈജിപ്ഷ്യൻ വ്യോമസേന, ഖത്തർ വ്യോമസേന, ഹെല്ലനിക് (ഗ്രീസ്) വ്യോമസേന, ക്രൊയേഷ്യൻ വ്യോമസേന തുടങ്ങിയവരും ദസ്സോൾട്ട് ഏവിയേഷന്റെ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പ് വച്ചിട്ടുണ്ട്. യുഎഇ ഉൾപ്പെടെ ആറ് രാജ്യങ്ങളുടെ സേനാബലമാണ് ദസ്സോൾട്ട് ഊട്ടിയുറപ്പിക്കുന്നത്.

Tags: UAE
ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies