കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കുരുതി സിനിമയാകുന്നു; ' ദി കശ്മീർ ഫയൽസ്' റിപബ്ലിക് ദിനത്തിൽ റിലീസാകും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കുരുതി സിനിമയാകുന്നു; ‘ ദി കശ്മീർ ഫയൽസ്’ റിപബ്ലിക് ദിനത്തിൽ റിലീസാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 12:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കുരുതി ചെയ്ത ചരിത്ര സംഭവങ്ങൾ സിനിമയാകുന്നു. ‘ ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ പ്രി റിലീസ് അമേരിക്കയിലെ ഫ്‌ലോറിഡയിൽ നടന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, പല്ലവി ജോഷി എന്നിരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത റിപ്പബ്ലിക് ദിനത്തിൽ ചിത്രം റിലീസ് ചെയ്യും. തേജ് നാരായൺ അഗർവാൾ, അഭിഷേക് അഗർവാൾ, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

വർഷങ്ങൾക്ക് മുൻപ് ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും അനേകായിരങ്ങൾ അക്രമം ഭയന്ന് കശ്മീരിന്റെ മണ്ണിൽ നിന്ന് പലായനം ചെയ്യുകയും ചെയ്ത ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. നഗ്ന സത്യങ്ങൾ വെളിപ്പെടുത്തുന്ന സിനികൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി പറയുന്നത്. അത്തരം സിനിമകൾ നിർമ്മിക്കാനോ പുറത്തിറക്കാനോ ആരും തയ്യാറാവില്ല. എന്നാൽ ഈ സിനിമയ്‌ക്ക് ജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞു. എന്ത് പ്രതിസന്ധിയിലും താൻ സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിൽ പണ്ഡിറ്റുകൾ നേരിട്ട പ്രശ്‌നങ്ങൾ രാജ്യത്ത് മിക്കവരും അറിഞ്ഞിരുന്നില്ലെന്നാണ് നിർമ്മാതാവ് പല്ലവി ജോഷി പറഞ്ഞത്. 2014 മുതലാണ് അവർ മുഖ്യധാരയിലേക്ക് എത്താൻ ആരംഭിച്ചത്. കശ്മീരി പണ്ഡിറ്റുകളാണെന്ന് കരുതി അവരെ ഒരിക്കലും മാറ്റി നിർത്താൻ സാധിക്കില്ല. ജനങ്ങൾ ഈ സത്യങ്ങളെല്ലാം തിരിച്ചറിയാനാണ് സിനിമയെടുക്കുന്നത് എന്നും പല്ലവി പറഞ്ഞു. ലോകത്ത് പാർശ്വവൽക്കരിക്കപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ സമൂഹത്തിനും വേണ്ടിയാണ് ചിത്രം പുറത്തിറക്കുന്നത് എന്നും അവർ വ്യക്തമാക്കി.

ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണമായിട്ടല്ല താൻ ഇതിനെ കാണുന്നത് മറിച്ച് ബ്രെയിൻവാഷ് ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകൾ ആയുധമെടുത്ത് തെരുവിലിറങ്ങിയാൽ ഒരു സമൂഹത്തെ തന്നെ അവർ ഇല്ലാതാക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആ സമൂഹം നേടിയെടുത്ത വിദ്യഭ്യാസവും പാരമ്പര്യവും അറിവുമെല്ലാം ആയുധങ്ങൾക്ക് മുന്നിൽ ഒന്നുമല്ലാതാകും. ഭീകരവാദത്തിനും ആക്രമണങ്ങൾക്കുമെതിരെ പോരാടണം എന്നതാണ് ചിത്രം നൽകുന്ന സന്ദേശമെന്നും പല്ലവി പറഞ്ഞു.

Tags: the kashmiri filesvivek agnihothrikashmiri genocide
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies