മറവിരോഗത്തെ മറക്കാൻ കാപ്പി സഹായിക്കുമോ? വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മറവിരോഗത്തെ മറക്കാൻ കാപ്പി സഹായിക്കുമോ? വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 03:16 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ പ്രായക്കാരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മറവി. മറവി രോഗം പരിഹരിക്കുന്നതിന് പ്രത്യേക ചികിത്സയോ മരുന്നോ ഇതുവരെ ആധുനിക വൈദ്യ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. എന്നാൽ മറവി രോഗത്തെ പ്രതിരോധിക്കാൻ കാപ്പി കുടിച്ചാൽ മതിയെന്ന് പുതിയ കണ്ടെത്തൽ. ഓർമ്മ കൂട്ടാൻ മാത്രമല്ല തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും കാപ്പി കുടി നല്ലതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിയുടെ രുചിയും മണവും ഗുണവും ആരെയും ആകർഷിക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് ഉത്തേജന ശക്തി. ഇത് ചുരുങ്ങിയ അളവിൽ കഴിക്കുന്നത് ശരീരത്തിന് ഊർജവും ഉന്മേഷവും നൽകുന്നു. മറിച്ച് കൂടുതൽ കഴിച്ചാൽ ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മദ്യത്തേക്കാൾ അപകടകാരിയാണ് കാപ്പിയെന്നും ഹൃദ്രോഗത്തിന് വരെ കാരണമാകുന്നുണ്ടെന്നും ചില പഠനങ്ങൾ കാണിക്കുന്നു.

എന്നാൽ ഓസ്‌ട്രേലിയയിലെ എഡിത്ത് കോവർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ദിവസവും ഒരു ഡോസ് കഫീൻ കഴിക്കുന്നത് നിങ്ങളുടെ ബുദ്ധിപരമായ കഴിവുകളെ മോശമായ അവസ്ഥയിൽ നിന്ന് രക്ഷിക്കുകയും മറവി രോഗം ഉണ്ടാകുന്നത് തടയുകയും ചെയ്യുമെന്നാണ്. 10 വർഷത്തിനിടെ 200 ഓസ്‌ട്രേലിയക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്. ദിവസവും ഒരു നിശ്ചിത അളവിൽ കാപ്പി കുടിക്കുന്ന ആളുകൾ ബുദ്ധിപരമായ പ്രവർത്തനങ്ങളുടെ, പ്രത്യേകിച്ച് ആത്മനിയന്ത്രണം, ആസൂത്രണം, ശ്രദ്ധ എന്നിവയിൽ മികച്ച ഫലങ്ങൾ നൽകുന്നുവെന്ന് പഠനം കണ്ടെത്തി. ഫ്രോണ്ടിയേഴ്‌സ് ഓഫ് ഏജിംഗ് ന്യൂറോ സയൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തലച്ചോറിൽ അമിലോയിഡ് പ്രോട്ടീന്റെ ശേഖരണമാണ് മറവി രോഗത്തിന്റെ ആരംഭത്തിൽ കാണിക്കുന്നത്. ഇത് ഒരു വ്യക്തിയ്‌ക്ക് പ്രായമാകുമ്പോൾ ആരംഭിക്കുന്നു.

എന്നാൽ, പതിവായി കാപ്പി കുടിക്കുന്നത് ഈ പ്രോട്ടീൻ ശേഖരണത്തെ മന്ദഗതിയിലാക്കുന്നു. ഇത് രോഗത്തിന്റെ വളർച്ച തടസ്സപ്പെടുത്താൻ കാരണമാകുന്നു. രോഗലക്ഷണങ്ങളൊന്നും കണ്ടുവരാത്ത ആളുകൾക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് മറവി രോഗത്തെ തടയുന്ന പ്രധാന ഘടകം. ഒരു കപ്പ് കാപ്പിയുടെ ശരാശരി അളവ് 240 മില്ലി ആണെങ്കിൽ, ഒരു ദിവസം രണ്ട് കപ്പ് കുടിക്കുന്നത് 18 മാസത്തിനുള്ളിൽ ബുദ്ധിപരമായ കഴിവുകൾ കുറയാനുള്ള സാധ്യത 8 ശതമാനം കുറയ്‌ക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

തലച്ചോറിലെ അമിലോയിഡ് പ്രോട്ടീന്റെ ശേഖരണം 5 ശതമാനം കുറയുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. കാപ്പിയും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ പഠനത്തിൽ കണ്ടെത്തിയെങ്കിലും, ഇനിയും വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, കഫീൻ ഒഴികെ, ഈ ഫലം ലഭിക്കാൻ മറ്റൊരു വസ്തുവുണ്ടോയെന്ന് എന്ന് ഗവേഷകർ ഇതുവരെ കണ്ടെത്തിയിട്ടില്ല.കൂടാതെ കാപ്പി ഉണ്ടാക്കുന്ന പ്രത്യേക ശൈലികൾ അതിനെ വ്യത്യസ്തമായി ബാധിക്കുമോ ഇല്ലയോ എന്നതും ഇതുവരെ കണ്ടെത്തിയിട്ടില്ല. അൽഷിമേഴ്‌സ് രോഗം തുടക്കത്തിൽ തന്നെ ചെറുക്കാൻ, ഒരു ജീവിതശൈലി ഘടകമായി ദിവസവും കാപ്പി കുടിക്കുന്നത് വൈദ്യശാസ്ത്രപരമായി ശുപാർശ ചെയ്യാൻ കഴിയുമോ എന്ന് വിലയിരുത്താനാണ് ഗവേഷക സംഘം പരിശ്രമിക്കുന്നത്.

Tags: Coffee
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies