വർഗീയ ശക്തികൾ പറഞ്ഞാലേ പെട്രോൾ നികുതി കുറയ്ക്കൂവെന്നാണ് പിണറായിയുടെ നിലപാടെന്ന് കെ. സുരേന്ദ്രൻ; ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർഗീയ ശക്തികൾ പറഞ്ഞാലേ പെട്രോൾ നികുതി കുറയ്‌ക്കൂവെന്നാണ് പിണറായിയുടെ നിലപാടെന്ന് കെ. സുരേന്ദ്രൻ; ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 07:48 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വർഗീയ ശക്തികൾ പറയുന്നതാണ് പിണറായി സർക്കാർ അനുസരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് മുതലക്കുളത്തു നടന്ന പ്രതിഷേധ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ടത് വിപ്ലവകരമായ തീരുമാനം എന്നാണ് സഖാക്കൾ പാടി നടന്നിരുന്നത്. എന്നാൽ ഇപ്പോൾ വഖഫ് നിയമനങ്ങൾ തൽക്കാലം പിഎസ് സിക്ക് വിടേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. ശബരിമലയുടെ കാര്യത്തിൽ സമരം നടത്തിയിട്ടും നിലപാടിൽ ഒരു മാറ്റവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ വെളളിയാഴ്ച പളളിയിൽ ഫത്വ പുറപ്പെടുവിക്കുമെന്ന് പറഞ്ഞതോടെ പിണറായി വിജയന് വഖഫ് ബോർഡിൽ നിലപാട് മാറ്റി.

ദേവസ്വം ബോർഡിന്റെ കാര്യത്തിൽ അങ്ങേയറ്റം നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോൾ വഖഫ് ബോർഡിന്റെ കാര്യത്തിൽ തീരുമാനം ഒറ്റ രാത്രികൊണ്ട് മാറുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. തലശേരിയിൽ പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കാനാണ് സർക്കാരിന് ധൃതി. എന്നാൽ സ്‌കൂളിൽ പോയ കൊച്ചുകുട്ടികളുടെ നെഞ്ചിൽ അയാം ബാബറി എന്ന് നോട്ടീസ് പതിപ്പിച്ച താലിബാൻ മാതൃക പിണറായിക്ക് സ്വീകാര്യമാണ്. നോട്ടീസ് പതിച്ച പോപ്പുലർ ഫ്രണ്ടുകാർ വർഗീയ ശക്തിയാണെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും മതഭീകര സംഘടനകളാണ് ഇതിന് പിന്നിലെന്നും പറഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ഒരു താൽപര്യവും പിണറായി സർക്കാർ സംരക്ഷിക്കുന്നില്ല. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുകയാണ്. പെട്രോൾ നികുതിയിൽ പിണറായി സർക്കാരിന്റേത് ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ്. സംസ്ഥാനത്തെ വിലക്കയറ്റത്തിലും സർക്കാർ കാഴ്ചക്കാരാണ്. അയൽ സംസ്ഥാനങ്ങളിൽ വില കുറയ്‌ക്കാൻ ശക്തമായ നടപടിയെടുക്കുമ്പോൾ കേരള സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണ്. ബസ് ചാർജ്ജും കറന്റ് ചാർജ്ജും പച്ചക്കറിയിലും എല്ലാം വിലക്കയറ്റമാണെന്നും സമ്മർദ്ദ ശക്തികളുടെ ഇടപെടൽ ഉണ്ടെങ്കിൽ എന്തും നടക്കുമെന്നതിന് തെളിവാണ് ഇതെല്ലാമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendranbjp protest
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies