വയനാട് ; പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ അറസ്റ്റിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മ (47) ആണ് പിടിയിലായത്. 13 പരാതികളാണ് ഇവർക്കെതിരെ ബത്തേരി പോലീസിനു ലഭിച്ചത് . വിവാഹത്തിനും ,വീട് നിർമ്മാണത്തിനും പലിശ ഇല്ലാതെ പണം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ് . 5 ലക്ഷം രൂപ വായ്പ വേണ്ടവരിൽ നിന്ന് മുൻ കൂറായി 1 ലക്ഷം രൂപയും 10 ലക്ഷം രൂപ വായ്പ ആവശ്യമുള്ളവരിൽ നിന്ന് രണ്ടര ലക്ഷം രൂപയും മുൻകൂറായി വാങ്ങും . ഈ തുക കിഴിച്ചുള്ള ബാക്കി പണം തവണകളായി അടച്ചാൽ മതിയെന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കും . വിശ്വാസത്തിനായി വിവിധ രേഖകളും ഫോട്ടോയും ആവശ്യപ്പെടും.
ഓരോ പ്രദേശത്തും തുടക്കത്തിൽ ഒരാൾക്ക് വായ്പ തുക നൽകും. ഇത് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത് . ബത്തേരി സ്റ്റേഷനിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട എഴുപതോളം പേരാണ് എത്തിയത് . ഇന്നലെ വൈകിട്ട് ആറരയോടെ വീട്ടിൽ നിന്നാണ് നഫീസുമ്മയെ അറസ്റ്റ് ചെയ്തത്.
Comments