തീയറ്റർ ജീവനക്കാരുടെ അന്നമാണ്; ബുദ്ധിമുട്ടിക്കരുതേ; പുഷ്പ സിനിമ വിഷയത്തിൽ അപേക്ഷയുമായി സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീയറ്റർ ജീവനക്കാരുടെ അന്നമാണ്; ബുദ്ധിമുട്ടിക്കരുതേ; പുഷ്പ സിനിമ വിഷയത്തിൽ അപേക്ഷയുമായി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 08:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അല്ലു അർജുൻ ചിത്രം തീയേറ്ററിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ, എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ മലയാളി സിനിമാ പ്രേക്ഷകരെ നിരാശരാക്കി കേരളത്തിൽ ആദ്യ ദിവസം മലയാളം പതിപ്പ് പുറത്തിറക്കില്ലെന്ന് പ്രവർത്തകർ അറിയിച്ചിരുന്നു. പകരം തമിഴ് പതിപ്പാണ് കേരളത്തിൽ പ്രദർശിപ്പിച്ചത്. പിന്നാലെ ചിത്രം കാണില്ലെന്ന് ഒരു വിഭാഗം ആളുകൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

തമിഴ് പതിപ്പാണ് കേരളത്തിൽ പ്രദർശിപ്പിച്ചതെന്നും ആരും ഈ ചിത്രത്തിനോട് വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. സിനിമാ വ്യവസായത്തിന് തീയേറ്ററുകൾ സജീവമാകണം. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം – തമിഴ് എന്ന വേർത്തിരിവിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ”പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകൾ പ്രദർശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്. സിനിമ വ്യവസായത്തിന് തീയേറ്ററുകൾ തീർച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാൻ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം – തമിഴ് എന്ന വേർതിരിവിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യർത്ഥിക്കുന്നു’. സുരേഷ് ഗോപി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

മലയാളം പതിപ്പ് പുറത്തിറക്കാത്ത സംഭവത്തെ വിശദീകരിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ആയ റസൂൽ പൂക്കുട്ടിയും എത്തിയിരുന്നു. സമയക്കുറവിന്റെ സമ്മർദ്ദത്തിൽ ജോലി ചെയ്യേണ്ടി വന്നതുമൂലം സംഭവിച്ച ഒരു പിഴവിൽ നിന്നാണ് ഈ സ്ഥിതിയുണ്ടായതെന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്. പ്രശ്‌നം പരിഹരിച്ചുവെന്നും പ്രിന്റുകൾ വൈകാതെ തീയേറ്ററുകളിൽ എത്തുമെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

റസൂൽ പൂക്കുട്ടിയുടെ വാക്കുൾ ഇങ്ങനെ ‘സമയത്തിൻറേതായ സമ്മർദ്ദം ഉണ്ടായിരുന്നതിനാൽ പ്രിൻറിന് അയക്കുന്നതിനു മുൻപ് മിക്‌സിന്റെ ക്വാളിറ്റി കൺട്രോൾ നടത്താൻ ഞങ്ങൾക്ക് സമയം കിട്ടിയില്ല. സിസ്റ്റത്തിലെ ഒരു ബഗ് കാരണം അത് സിങ്ക് പ്രശ്‌നങ്ങളിലേക്കും മറ്റു ചില ഓഡിയോ പ്രശ്‌നങ്ങളിലേക്കും നയിച്ചു. അതിനാലാണ് മലയാളം പതിപ്പ് വൈകിയത്. പ്രശ്‌നം ഞങ്ങൾ പരിഹരിച്ചു. പ്രിൻറുകൾ വൈകാതെ എത്തും.

മിക്‌സ് ഫയൽസ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങൾ അവലംബിച്ചിരുന്നത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‌വെയറിലെ ഒരു ബഗ് മൂലം ഫൈനൽ പ്രിൻറിൽ പ്രശ്‌നം കണ്ടെത്തുകയായിരുന്നു. അല്ലു അർജുന്റെയും രശ്മിക മന്ദാനയുടെയും ആരാധകർക്ക് സിങ്ക് ആവാത്ത ഒരു പ്രിൻറ് നൽകരുതെന്ന് ഞാൻ കരുതി. കാരണം അവർ മികച്ചത് അർഹിക്കുന്നുണ്ട്’.

Tags: Suresh Gopiallu arjunfahad fassilPushpa
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies