അമൃത്സർ : സുവർണ്ണക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഗുരുഗ്രന്ഥസാഹിബ് അപമാനിക്കാൻ ശ്രമിച്ച അക്രമിയെ ഭക്തർ തല്ലിക്കൊന്നു . ഇന്ന് വൈകുന്നേരം ക്ഷേത്രത്തിൽ പതിവ് പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സംഭവം . പെട്ടെന്ന് ഒരാൾ പൂജകൾ നടക്കുന്നിടത്ത് പ്രവേശിച്ച് വിശുദ്ധ ഗ്രന്ഥ സാഹിബിൽ ഒരു കിർപ്പൻ കൊണ്ട് ഇടിക്കുകയായിരുന്നു . ഗുരുദ്വാരയുടെ ശ്രീകോവിലിൽ നിന്നാണ് ഇയാൾ സ്വർണ്ണ കൃപാൺ എടുത്തതെന്നാണ് റിപ്പോർട്ട്. . അവിടെയുണ്ടായിരുന്ന സേനാംഗങ്ങളാണ് യുവാവിനെ പിടികൂടിയത് .
ഇയാളെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് എസ്ജിപിസി ആസ്ഥാനത്തേക്ക് മാറ്റി. എന്നാൽ പിന്നീട് ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകൾ ഇയാളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ സമീപം നിന്ന് ചിലർ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം
Comments