ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാത്രി കര്‍ഫ്യു, ജനക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശന നടപടികള്‍, വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയവ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണയുടെ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണ്‍. ഈ സാഹചര്യത്തിലാണ് കര്‍ശന ജാഗ്രത പാലക്കണമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്.
പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും കൃത്യമായ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും നടത്തണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനങ്ങളില്‍ വാര് റൂമുകള്‍ സജ്ജമാക്കണം. രാത്രി നിയന്ത്രണങ്ങള്‍ക്കും, ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ക്കും പുറമെ കൊറോണ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇന്ത്യയില്‍ ഇതുവരെ 236 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 15 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 77 ഓളം പേര് രോഗമുക്തി നേടിയിട്ടുണ്ട്. തെലങ്കാന, കര്‍ണാടക, രാജസ്ഥാന്, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടസാധ്യത കുറവാണെങ്കിലും, അതിവേഗം പടരുമെന്നതാണ് ഒമിക്രോണില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന കാരണം.
Comments