ന്യൂഡൽഹി; മുടി വെട്ടുന്നതിനിടെ തലയിൽ തുപ്പുന്ന വീഡിയോ വൈറലായതോടെ രാജ്യശ്രദ്ധയാകർഷിച്ച ഹെയർ സ്റ്റൈലിസ്റ്റിന്റെ മറ്റൊരു ‘തുപ്പൽ’ വീഡിയോയും പുറത്ത്. പൊതുമദ്ധ്യത്തിൽ ഒരു പെൺകുട്ടിയുടെ മുടി ചീകി അതിൽ തുപ്പുന്ന ജാവേദ് ഹബീബിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
जावेद हबीब का एक और थूक वाला वीडियो–
स्पष्ट है कि जावेद हबीब ये जानबूझकर करता है.
वह जानता है कि एक महिला की माँग सनातन में बेहद ही पावन व पवित्र होती है, इसलिए वह वहां थूकता है !
सुदर्शन इस मानसिकता के खात्मे के लिए कार्रवाई की मांग करता है। #आर्थिक_बहिष्कार pic.twitter.com/P60Ci7vDPL
— Sudarshan News (@SudarshanNewsTV) January 6, 2022
ആദ്യ വീഡിയോയ്ക്ക് വിമർശനം ഉയർന്നതോടെ വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇടപ്പെട്ടിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടുവെന്നും വൈറൽ വീഡിയോയുടെ സത്യാവസ്ഥ ഉടൻ അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ യുപി ഡിജിപിക്ക് കത്തയച്ചത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ശിൽപശാലയിലായിരുന്നു ആദ്യ സംഭവം.
കമ്മിഷൻ അദ്ധ്യക്ഷ സംഭവത്തിൽ പരാതി നൽകിയതിന് ശേഷമാണ് രണ്ടാമത്തെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഈ വീഡിയോ നടന്നത് എപ്പോഴാണെന്നോ, എവിടെയാണെന്നോ വ്യക്തമായിട്ടില്ല. ഒരു ദേശീയ മാദ്ധ്യമം ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ആദ്യ വൈറൽ വീഡിയോക്ക് പിന്നാലെ ഹെയർ ഡ്രസ്സറായ ജാവേദ് ഹബീബിന് നേരെ രൂക്ഷമായ വിമർശനമാണ് ഉയർന്നിരുന്നത്. പൂജ ഗുപ്ത എന്ന യുവതിയുടെ മുടിയിൽ തുപ്പുന്ന ദൃശ്യങ്ങൾ വലിയ വിവാദമായിരുന്നു. തുപ്പലിന് വിധേയയായ പൂജ ഗുപ്ത സംഭവത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു.















