കൊച്ചി: അഞ്ചോ അതിലധികമോ കള്ളനോട്ടുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രം ഇനി പോലീസ് കേസ്. അഞ്ചിൽ താഴെ നോട്ടുകൾ മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കിൽ ഇനി കേസ് എടുക്കില്ല. അഞ്ച് നോട്ടുകൾ ഒരുമിച്ച് പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന ആർ.ബി.ഐ നിർദ്ദേശത്തെ തുടർന്നാണിത്. അഞ്ചിൽ താഴെ നോട്ടുകൾ മാത്രമാണ് പിടികൂടുന്നതെങ്കിൽ നോഡൽ ബാങ്കുകൾക്ക് പോലീസ് പ്രതിമാസ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകും.
ഓരോ കള്ളനോട്ട് പിടിക്കുമ്പോഴും കേസെടുക്കുന്നത് മൂലം, കേസുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാൻ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാൻ ആർബിഐ തീരുമാനിച്ചത്. ലോട്ടറി വിൽപ്പനക്കാരും ചെറുകിട കച്ചവടക്കാരമാണ് പലപ്പോഴും ഒന്നോ രണ്ടോ കള്ളനോട്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിൽ കൂടുതലായും വീണു പോകുന്നത്. ഇത്തരത്തിൽ ഒരു കള്ളനോട്ട് മാത്രമായി കണ്ടെടുക്കുന്ന സാഹചര്യങ്ങളിൽ അതിന്റെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് പോലീസും പറയുന്നു.
Comments