മനുഷ്യരൂപത്തിലൊരു നഗരം: ഡ്രോണിൽ പകർത്തിയ നിഗൂഢ ചിത്രം വൈറലാകുന്നു- വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യരൂപത്തിലൊരു നഗരം: ഡ്രോണിൽ പകർത്തിയ നിഗൂഢ ചിത്രം വൈറലാകുന്നു- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 01:24 pm IST
FacebookTwitterWhatsAppTelegram

പലതരം ആകൃതിയിലുള്ള നഗരങ്ങളേയും രാജ്യങ്ങളേയും ദ്വീപുകളേയും പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ രൂപമുള്ള ഒരു നഗരമുണ്ടാകുമോ ഈ ലോകത്ത്. ഉണ്ടെന്ന് തന്നെ വെച്ചോളൂ.. ഇവിടെങ്ങുമല്ല അങ്ങ് ഇറ്റലിയിൽ. ഇറ്റലിയിലെ പുരാതന നഗരമായ സെഞ്ച്വറിപ്പാണ് മനുഷ്യരൂപത്തിലുള്ള നഗരം എന്ന് അറിയപ്പെടുന്നത്. അയ്യായിരത്തോളം ആളുകളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. കൈകാലുകൾ പോലെ വ്യത്യസ്ത ദിശയിലേക്ക് നീണ്ടു നിൽക്കുന്ന നാല് പോയിന്റുകളും തല പോലെ തോന്നിക്കുന്ന നഗരത്തിന്റെ ഭാഗവും ചിത്രത്തിൽ കാണാം.

മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ ആകാശ ദൃശ്യം 32കാരനായ പയോ ആൻഡ്രിയ പെറി എന്ന ഫോട്ടോഗ്രാഫറാണ് പകർത്തിയത്. ഈ ചിത്രമിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സെഞ്ച്വറിപ്പെ ഗ്രാമത്തിലെ തന്നെ താമസക്കാരനാണ് ആൻഡ്രിയ പെരി. നോക്കാം ചിത്രത്തിന്റെ സവിശേഷതകൾ.

ഒറ്റ ചിത്രത്തിൽ ഗ്രാമത്തിന്റെ പൂർണ ദൃശ്യം ലഭ്യമാകില്ലെന്നതിനാൽ പല ഭാഗങ്ങളായി തിരിച്ചാണ് ഈ ചിത്രമെടുക്കൽ പൂർത്തിയായത്. അഞ്ച് ഭാഗങ്ങളായി ഫോട്ടോകൾ ചേർത്ത് വച്ചപ്പോഴാണ് പയോ ആ കൗതുകകരമായ കാര്യം കണ്ടെത്തിയത്. ഇതുവരെ താൻ ജീവിച്ച ഗ്രാമത്തിന്റെ ആകാശ ദൃശ്യത്തിലെ രൂപം ഒരു മനുഷ്യന്റേതു പോലെയായിരുന്നു. ഇതുവരെ തങ്ങൾ ജീവിച്ച ഗ്രാമത്തിന് ഇങ്ങനെയൊരു രൂപമുണ്ടെന്നു കണ്ട് അത്ഭുതപ്പെടുകയാണ് പ്രദേശവാസികൾ.

ഗൂഗിൾ എർത്തിൽ തന്റെ നഗരത്തിന്റെ കാഴ്ച കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ഈ ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പയോ പറയുന്നു. സെൻടുരിപെയിൽ നിന്ന് 40 മൈലോളം ദൂരേക്ക് പോയ ശേഷം ഡ്രോണുകൾ ഉയരത്തിൽ പറത്തിയപ്പോഴാണ് ഗ്രാമത്തിന്റെ ദൃശ്യം ഈ രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചത്. ഇവിടെ നിന്ന് ദൃശ്യം പൂർണമായി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് സാധിച്ചില്ല. ഇതോടെയാണ് പല ഭാഗങ്ങളായുള്ള ചിത്രമെടുക്കാൻ തീരുമാനിച്ചത്.

ഡ്രോണിന് സുരക്ഷിതമായി പറക്കാൻ കഴിയുന്ന പരമാവധി ഉയരത്തിൽ എത്തിച്ച ശേഷമാണ് ഈ ചിത്രങ്ങൾ ലഭിച്ചത്.ഗ്രാമത്തിന്റെ പകലും രാത്രിയിലുമുള്ള ചിത്രങ്ങൾ പയോ പകർത്തിയിരുന്നു. രാത്രിയിലെ ചിത്രത്തിൽ വെളിച്ചം കൂടിയാകുമ്പോൾ ഈ രൂപത്തിന് കൂടുതൽ വ്യക്തത വരുന്നതും കാണാം. ഇറ്റലിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളിൽ ഒന്നാണ് സെൻടുരിപെ. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ചെറു നഗരത്തിലേക്ക് സെൻടുരിപെ മാറിയിട്ട് അധികം കാലമായിട്ടില്ല.

രാത്രിയിലെ ഫോട്ടോയിൽ ശ്രദ്ധിച്ചു നോക്കിയാൽ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തിൽ കാണാനാകും. നഗരത്തിന് മനുഷ്യന്റെ രൂപമാണെങ്കിൽ ഈ മതിൽ മനുഷ്യന്റെ വായ കുടലുമായി ബന്ധിപ്പിക്കുന്ന അന്നനാളമാണെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.

Tags: viral photo
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies