ന്യൂഡല്‍ഹി: യുപിയില്‍ ശിവസേന ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി സഞ്ജയ് റാവത്ത്. ആശയപരമായ ഭിന്നതയുളള സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമാകുമോ എന്ന ചോദ്യംപോലും പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി യുപിയില്‍ ശിവസേനയുണ്ടെങ്കിലും ഇലക്ഷനില്‍ മത്സരത്തിനില്ല. ബിജെപിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതെസമയം മഥുരയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള മുന്നേറ്റമുണ്ടായാല്‍ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍50 മുതല്‍ 100 സീറ്റുകളില്‍ ശിവസേന മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.
എന്‍സിപി സമാജ്വാദി പാര്‍ട്ടിയുമായും മറ്റ് ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് എന്‍സിപി നേതാവ് ശരത്പവാര്‍ പറഞ്ഞു.
യുപിയിലെ ജനങ്ങള്‍ ഒരു മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് പ്രതികരിച്ച റാവത്ത് ഉത്തര്‍പ്രദേശിന്റെ രക്ഷയ്ക്കായി എന്‍സിപി കോണ്‍ഗ്രസുമായും ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് വലിയ മത്സരം കാഴ്ചവയ്ക്കണമെന്നും പറഞ്ഞു. അതെസമയം സ്വാമി പ്രസാദ് മൗര്യയുടെയും മുന്നൂഎംഎല്എ മാരുടെയും പുറത്തേക്കുള്ള പോക്ക് രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാഷ്ട്രീയക്കാറ്റ് എങ്ങോട്ടാണെന്ന് മനസ്സിലാക്കിയ ആളാണ് മൗര്യയെന്നും ബിജെപിയില്‍ നിന്നാല്‍ നഷ്ടമാണെന്നും വ്യക്തമായതോടെയാണ് അദ്ദേഹം കളംമാറ്റിയത്. ഇത് വ്യക്തമാക്കുന്നത് രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
യുപിയിലെ 403 അംഗ അസംബ്ലി തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഫെബ്രുവരി 10,14,20,23,24 മാര്‍ച്ച് മൂന്ന്, ഏഴ് തിയതികളിലാണ് യുപി തിരഞ്ഞെടുപ്പ്
Comments