ധീരജിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ സി.പി.എം അനുവദിച്ചില്ല.; ധീരജിൻ്റെ കുടുംബം കോൺഗ്രസ് കുടുംബം:കുത്തിയത് നിഖിൽ പൈലിയാണെന്ന് ബോധ്യം വന്നിട്ടില്ല: കെ.സുധാകരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധീരജിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ സി.പി.എം അനുവദിച്ചില്ല.; ധീരജിന്റെ കുടുംബം കോൺഗ്രസ് കുടുംബം:കുത്തിയത് നിഖിൽ പൈലിയാണെന്ന് ബോധ്യം വന്നിട്ടില്ല: കെ.സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 01:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:ഇടുക്കി എൻജിനിയറിംഗ് കോളജിൽ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ .ധീരജിന്റെ മൃതദേഹം കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് സംസ്കരിച്ചതെന്നും, വീട്ടു വളപ്പിൽ സംസ്കരിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ്, പാർട്ടി വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് സംസ്കരിച്ചതെന്നും സുധാകരൻ പറഞ്ഞു.
ധീരജിന്റെ മരണം പാർട്ടി ആഘോഷമാക്കി മാറ്റുകയായിരുന്നു.

സി.പി.എമ്മിന്റെ രാഷ്‌ട്രീയ കരുക്കളാണ് കുട്ടികൾ,പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോൾ കെ എസ് യു ക്കാരെ സഹായിക്കാനും,സംരക്ഷണം നൽകാനുമാണ് പുറത്ത് നിന്നും ആളുകൾ എത്തിയത്.സംഘർഷത്തിൽ പ്രതികളാക്കപ്പെട്ട അഞ്ച് പേർക്ക് സംഭവവുമായി ബന്ധമില്ല.കുത്തിയത് നിഖിൽ പൈലിയാണെന്നതിന് വ്യക്തതയില്ലെന്നും സുധാകരൻ പറഞ്ഞു. കുത്തിയത് നിഖിൽ പൈലി ആണെന്നാണ് പോലിസ് പറയുന്നത് എന്നാൽ കുത്തുന്നത് കണ്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന എസ് എഫ് ഐ പ്രവർത്തകൻ പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കുത്തിയത് നിഖിൽ പൈലി ആണെന്ന് ബോധ്യം വന്നിട്ടില്ല.കുത്തിയെന്ന് നിഖിൽ പറഞ്ഞിട്ടില്ല.പോലിസ് കണ്ടെത്തട്ടെ. അല്ലാത്തപക്ഷം കൊലപാതകത്തെ അപലപിക്കില്ല. സംഘടനയ്‌ക്ക് വേണ്ടി ജീവിതം മാറ്റിവച്ച പ്രവർത്തകരെ തളളിപ്പറയില്ല.ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആണ് നിഖിൽ 350 മീറ്റർ അകലത്തിൽ അടി കൊണ്ട് വീണത്. കേസിലെ പ്രതികളെ സംരക്ഷിക്കും.സുധാകരൻ വ്യക്തമാക്കി.

സി.പിഎമ്മുകാരെ പ്പോലെ വാഴ വെട്ടി കഴുത്ത് വെട്ടാൻ പരിശീലിപ്പിക്കുന്നവരല്ല കോൺഗ്രസുകാരെന്നും, സി പി.എം ഗുണ്ടകളെയും, ക്രിമിനലുകളെയും വളർത്തുന്നവർ ആണെന്നും സുധാകരൻ പറഞ്ഞു.മക്കളെ കൊന്ന്, അവരുടെ ചോര കൊണ്ട് ചോറ് കുഴച്ച് അമ്മയെക്കൊണ്ട് തീറ്റിച്ച സൈൻബാരി കൂട്ടക്കൊല നടത്തിയ പാരമ്പര്യം ആണ് സി.പി.എമ്മിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ മുഖ്യ മന്ത്രി കൊലപാതകം നടത്തിയ വ്യക്തിയാണെന്നും, വാടിക്കൽ രാമകൃഷ്ണനെ വെട്ടിത്തരച്ചവരാണ് സി.പി.എമ്മുകാർ എന്നും സുധാകരൻ ആരോപിച്ചു.

Tags: dheeraj
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies