ന്യൂഡൽഹി: കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ പുതിയ ഫീൽഡ് യൂണിഫോം ഔദ്യോഗികമായി പുറത്തിറക്കി ഇന്ത്യൻ സൈന്യം. രാവിലെ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് 74-ാം കരസേന ദിനാഘോഷങ്ങൾക്ക് തുടക്കമായത്. സൈനികരുടെ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറൽ എം.എം.നരവനെ സേന മെഡലുകളും വിതരണം ചെയ്തു. ഈ സമയം അവതരിപ്പിച്ച പരേഡിലാണ് പുതിയ യൂണിഫോം പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയത്. യുഎസ് ആർമി ഉപയോഗിക്കുന്ന ഡിജിറ്റൽ പാറ്റേൺ മോഡലിൽ ഉള്ളതാണ് ഈ യൂണിഫോം. ഇൻസർട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെൽറ്റ് വരുന്നത്. എർത്തേൺ, ഒലിവ് നിറങ്ങളാണ് വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാകില്ലെന്നതാണ് ഈ നിറങ്ങൾ ഉപയോഗിക്കാൻ കാരണം.
#WATCH | Delhi: Indian Army’s Parachute Regiment commandos marching during the Army Day Parade in the new digital combat uniform of the Indian Army. This is the first time that the uniform has been unveiled in public. pic.twitter.com/j9D18kNP8B
— ANI (@ANI) January 15, 2022
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരസേനയിലെ 13 ലക്ഷത്തോളം വരുന്ന സൈനികർ ഈ വർഷം മുതൽ പുതിയ ഫീൽഡ് യൂണിഫോമിലേക്ക് മാറും. തദ്ദേശീയമായി രൂപകൽപ്പന ചെയ്തത് ആയുധങ്ങളും സൈനിക പരേഡിൽ പ്രദർശിപ്പിച്ചു.
The new #Army Combat Pattern Uniform has been developed with the help of the National Institute of Fashion Technology (#NIFT) after going through options of 15 patterns, eight designs, and four fabrics. @adgpi @indiatvnews
New uniform for #IndianArmy pic.twitter.com/KTCS0m93GS— Manish Prasad (@manishindiatv) January 14, 2022
Comments