ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പോലീസുകാരനും പ്രദേശ വാസിയ്ക്കും പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ശ്രീനഗറിലെ സരഫ് കഡൽ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിന് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസിയ്ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ശേഷം കടന്നു കളഞ്ഞ ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments