രാവിലെ മുലായത്തിന്റെ മരുമകൾ; വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ; ഞെട്ടി അഖിലേഷ്; എസ്പിയിൽ നിന്നും ബിജെപിയിലേയ്ക്ക് നേതാക്കളുടെ ഒഴുക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാവിലെ മുലായത്തിന്റെ മരുമകൾ; വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ; ഞെട്ടി അഖിലേഷ്; എസ്പിയിൽ നിന്നും ബിജെപിയിലേയ്‌ക്ക് നേതാക്കളുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 08:37 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ സമാജ് വാദി പാർട്ടിയ്‌ക്ക് ഇരട്ടി പ്രഹരം. പാർട്ടി എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ നിതിൻ അഗർവാൾ പാർട്ടിവിട്ടു. ഹർഡോയി സദർ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള നിലവിലെ എംഎൽഎയായിരുന്നു നിതിൻ അഗർവാൾ. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് സിംഗ് യാദവിന് അയച്ച കത്തിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും പാർട്ടിയുടെ അംഗത്വവും എംഎൽഎ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. നിതിൻ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് സൂചന. സമാജ് വാദി നേതൃത്വവുമായി ഏറെനാളായി പിണക്കത്തിലായിരുന്നു നിതിൻ അഗർവാൾ. പാർട്ടി നേതൃത്വം നിരവധി തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തുനിന്നും നിതിനെ മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായംസിംഗ് യാദവിന്റെ മരുമകൾ അപർണ്ണ യാദവ് ഇന്ന് രാവിലെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്നും മുക്തമാകുന്നതിന് മുമ്പാണ് പാർട്ടിയ്‌ക്ക് വൈകീട്ടോടെ അടുത്ത പ്രഹരമേറ്റത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന്റെയും സാന്നിധ്യത്തിലാണ് അപർണ്ണ യാദവ് ബിജെപിയിൽ ചേർന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അപർണ്ണ മത്സരിച്ചേക്കുമെന്നാണ് വിവരം. മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യയുടെ മകൻ പ്രതീക് യാദവിനെയാണ് അപർണ്ണ വിവാഹം കഴിച്ചത്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മുലായത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ്.

Tags: BJPYogi AdityanathAmit Shahsamajwadi partyAkhilesh YadavUP2022Deputy Speaker
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies