ആർഎസ്എസ് അനുകൂല ലേഖനം; നസറുദ്ദീൻ ഷായുടെ സഹോദരന് നേരെ നേരെ ഇസ്ലാമിക മതമൗലീകവാദികളുടെ സൈബർ ആക്രമണം; വിദ്വേഷ പ്രചാരണംകൊണ്ട് തളർത്താനാകില്ലെന്ന് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർഎസ്എസ് അനുകൂല ലേഖനം; നസറുദ്ദീൻ ഷായുടെ സഹോദരന് നേരെ നേരെ ഇസ്ലാമിക മതമൗലീകവാദികളുടെ സൈബർ ആക്രമണം; വിദ്വേഷ പ്രചാരണംകൊണ്ട് തളർത്താനാകില്ലെന്ന് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ സഹോദരൻ സമീറുദ്ദീൻ ഷായ്‌ക്ക് നേരെ ഇസ്ലാമിക മതമൗലീക വാദികളുടെ സൈബർ ആക്രമണം. ആർഎസ്എസ് നിലപാടുകളെ പിന്തുണച്ചും ഹിന്ദു – മുസ്ലീം സാഹോദര്യത്തെക്കുറിച്ചും എഴുതിയ ലേഖനത്തിന്റെ പേരിലാണ് മുൻ സൈനികൻ കൂടിയായ സമീറിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. പ്രമുഖ ദേശീയ മാദ്ധ്യമത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശങ്ങൾ ഇസ്ലാമിനെ അപമാനിക്കുന്നതാണെന്നാണ് സൈബർ അക്രമികൾ പറയുന്നത്.

രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംവാദമാണ് ഇരു സമുദായങ്ങൾക്കിടയിലും സൗഹാർദ്ദം വളർത്തുന്നതിനുള്ള ഏക പരിഹാരമെന്നതടക്കമുള്ള ലേഖനത്തിലെ പരാമർശങ്ങളാണ് മതമൗലീകവാദികളെ ചൊടിപ്പിച്ചത്. മുസ്ലീം സ്പേസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് നടന്റെ സഹോദരനെതിരെ ആദ്യം എതിർപ്പുയർന്നത്. തുടർന്ന് സമീറിനെതിരെ നടന്നത് സംഘടിതമായ ആക്രമണമാണ്.

ജൂലൈ നാലിന് ഗാസിയാബാദിലെ മേവാർ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് മുസ്ലീം രാഷ്‌ട്രീയ മഞ്ച് ഖ്വാജ ഇഫ്തിഖർ അഹമ്മദിന്റെ ദി മീറ്റിംഗ് ഓഫ് മൈൻഡ്‌സ് എ ബ്രിഡ്ജിംഗ് ഇനീഷ്യേറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നടത്തിയ പ്രസംഗത്തെ ലേഖനത്തിൽ സമീർ ഉദ്ദീൻ ഷാ പരാമർശിച്ചിരുന്നു. മോഹൻ ഭാഗവത്തിന്റെ നിലപാടുകളെ താനും പിന്തുണക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ഇക്കാര്യമെല്ലാമാണ് മതമൗലീക വാദികളെ പ്രകോപിപ്പിച്ചത്.

എന്നാൽ മതമൗലീകവാദികളുടെ വിദ്വേഷ പ്രചാരണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നാണ് സമീറുദ്ദീൻ ഷാ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിൽ നിന്നും ലഫ്റ്റനെന്റ് ജനറലായി വിരമിച്ച ഷാ സമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം ശക്തമായ നിലപാടുകളെടുക്കുന്ന വ്യക്തിയാണ്.

Tags: RSSIndian Armycyber attackcyber bullyingMohan Bhagavatpeaceislamists
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies