പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുൻപ് സെലിബ്രിറ്റി; ഇപ്പോൾ സ്റ്റേഷനിലെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി സച്ചിന്റെ ആരാധകൻ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുൻപ് സെലിബ്രിറ്റി; ഇപ്പോൾ സ്റ്റേഷനിലെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി സച്ചിന്റെ ആരാധകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 11:36 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: ഇന്ത്യൻ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവർക്ക് സുപരിചിതമായ ഒരു മുഖമുണ്ട്. സ്റ്റേഡിയത്തിലെ കാണികൾക്കിടിയിലാണ് ആ മനുഷ്യനുണ്ടാകുക. വലിയ ഇന്ത്യൻ പതാക വീശി, ദേഹത്ത് ചായം പൂശി, നെഞ്ചിൽ ടെണ്ടുൽക്കർ 10 എന്നെഴുതി ഒരോ കളിയും മുടങ്ങാതെ കണ്ടിരുന്ന സുധീർ കുമാർ ചൗധരി. സച്ചിന്റെ കടുത്ത ആരാധകനായ അദ്ദേഹത്തെ ആരും മറക്കാനിടയില്ല. എന്നാൽ അദ്ദേഹം ഒരു പോലീസുകാരനാൽ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബിഹാറിലെ മുസാഫർപൂരിലുള്ള ടൗൺ പോലീസ് സുധീർ കുമാറിനെ സ്റ്റേഷനിലിട്ട് മർദ്ദിച്ചെന്നാണ് വിവരം. തന്റെ സഹോദരൻ കിഷൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് സുധീറിനെ പോലീസ് മർദ്ദിച്ചത്.

ലോക്കപ്പിന് അകത്തുള്ള സഹോദരനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തുപോകാൻ ഒരു പോലീസുകാരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സുധീറിന്റെ കാലിൽ രണ്ട് തവണ ചവിട്ടി. മോശമായ ഭാഷയിൽ സംസാരിച്ചുവെന്നും സുധീർ കുമാർ പറയുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ എസ്ഡിപിഒ റാം നരേഷ് പാസ്വാന് പരാതി നൽകിയിട്ടുണ്ടെന്ന് സുധീർ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും സുധീർ പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഇതേ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തിന് തന്നെ വിളിച്ചിരുന്നതായും സുധീർ വേദനയോടെ ഓർത്തെടുത്തു. അന്ന് സെലിബ്രിറ്റിയായി പരിഗണിച്ചെങ്കിൽ ഇന്ന് ഏറെ വേദനിപ്പിക്കുന്ന അനുഭവമാണ് മുസാഫർപൂർ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സാധാരണക്കാരനോട് പോലീസ് എങ്ങനെ പെരുമാറുമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് സഹോദരൻ കിഷൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് പേർ തമ്മിലുള്ള ഭൂമിത്തർക്കത്തിന് കിഷൻ സാക്ഷിയായിരുന്നു. ഇത് സംബന്ധിച്ച് വിശദമായ ചോദ്യം ചെയ്യലിനായാണ് കിഷൻ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

 

Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies