കൊച്ചി : പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രം ഹൃദയം തിയറ്ററിൽ എത്തി കണ്ട് അമ്മ സുചിത്ര മോഹൻലാൽ. ഇടപ്പള്ളി വിനീത തിയറ്ററിൽ എത്തിയാണ് സുചിത്ര ആദ്യം ദിനം തന്നെ സിനിമ കണ്ടത്. പ്രണവ് ഒരുപാട് മെച്ചപ്പെട്ടെന്നും സുചിത്ര പ്രതികരിച്ചു.
പറയാൻ വാക്കുകളില്ല. എല്ലാവർക്കുമെന്ന പോലെ സിനിമ തനിക്കും വളരെ ഇഷ്ടമായി. എല്ലാവരും പറയുന്നതുപോലെ ചില സ്ഥലങ്ങളിൽ പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നതുപോലെ തോന്നി. അത് വീട്ടിലും കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതൽ പറയാനില്ല. പറഞ്ഞാൽ ഇമോഷണൽ ആകും- സുചിത്ര പ്രതികരിച്ചു.
ഇന്നലെയാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യദിനം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. പ്രതീക്ഷകൾക്കും അപ്പുറമാണ് സിനിമയെന്നാണ് പലരുടെയും പ്രതികരണം. നേരത്തെ സിനിമയിലെ പാട്ടുകൾക്കും, ടീസറിനുമെല്ലാം തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
Comments