യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ വരാറുണ്ടോ; കാറിലും ബസിലും ഇരിക്കാൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ; നിങ്ങളുടെ രോഗവും അതിനുള്ള പരിഹാരവും ഇതാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ വരാറുണ്ടോ; കാറിലും ബസിലും ഇരിക്കാൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ; നിങ്ങളുടെ രോഗവും അതിനുള്ള പരിഹാരവും ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 12:53 pm IST
Facebook
Twitter
WhatsAppTelegram

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. എന്നാൽ അതിനിടയിലും വില്ലനായെത്തുന്ന കക്ഷിയാണ് ‘ഛർദി’. കിലോ മീറ്ററുകൾ സഞ്ചരിച്ച് യാത്ര പോകാൻ ആഗ്രഹിക്കുമ്പോഴും, ഒരു ഫാമിലി ട്രിപ്പിന് ഒരുങ്ങുമ്പോഴുമൊക്കെ ഈ ‘ഛർദ്ദിക്കാർ’ ഏറെ മനോവിഷമത്തിലാകും. എല്ലാവരും യാത്ര ആസ്വദിക്കുമ്പോൾ തങ്ങൾ മാത്രം ഛർദ്ദിച്ച് അവശരായി ഇരിക്കേണ്ട അവസ്ഥയെക്കുറിച്ച് ഓർത്തിട്ടാണിത്. ഈ അസുഖത്തിന് ശാസ്ത്രലോകം ഒരു പേരിട്ടുണ്ട്. മോഷൻ സിക്ക്‌നെസ് എന്നാണത്.

പലർക്കും പല രീതിയിലാണ് മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുക. ഏതെങ്കിലും ഒരു പ്രത്യേക വാഹനത്തിൽ കയറുമ്പോഴാകും ചിലർക്ക് പ്രശ്‌നം. മറ്റു ചിലർക്ക് വാഹനഭേദമന്യേയാണ് പ്രശ്‌നമുണ്ടാകുക. യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ മനംപുരട്ടൽ അനുഭവപ്പെടുന്നവരുണ്ട്. മറ്റ് ചിലർക്ക് പരിചിതമല്ലാത്ത വഴികളിലൂടെ പോകുമ്പോഴായിരിക്കും ഇത്. കാറിൽ മാത്രം സഞ്ചരിക്കുമ്പോൾ മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുന്നവരും വിരളമല്ല. മറ്റുചിലർക്ക് ടൂറിസ്റ്റ് ബസുകളായിരിക്കും പ്രശ്‌നം.

കയ്യിൽ ചെറുനാരങ്ങയും ഛർദ്ദിക്കാനൊരു പ്ലാസ്റ്റിക് കവറുമായി സഞ്ചരിക്കുന്ന ഇത്തരക്കാർ ചിലപ്പോൾ യാത്രയ്‌ക്ക് അരമണിക്കൂർ മുമ്പായി ഛർദ്ദിക്കാതിരിക്കാനുള്ള മരുന്നും അകത്താക്കാറുണ്ട്. എല്ലാ മുൻകരുതൽ എടുത്തിട്ടും ഇതിന് പോംവഴി കണ്ടെത്താൻ കഴിയാതെ വിഷമിച്ചിരിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ..

യാത്രയ്‌ക്ക് മുമ്പ് ആഹാരം:

യാത്ര ചെയ്യുന്നതിന് മുമ്പായി ആഹാരം കഴിക്കുന്നത് മോഷൻ സിക്ക്‌നെസ് കുറയ്‌ക്കാൻ സഹായിക്കും. ലഘുഭക്ഷണം കഴിച്ച് യാത്രയ്‌ക്ക് ഇറങ്ങുക, ആവശ്യത്തിന് വെള്ളവും കയ്യിൽ കരുതുക. ഭക്ഷണവും വെള്ളവും ആവശ്യത്തിന് കഴിച്ചാൽ ശരീരത്തിൽ ജലാംശം കുറയുന്നതും തലവേദനയുണ്ടാകുന്നതും തൽഫലമായി മനംപുരട്ടുന്നതും ഒഴിവാക്കാം.

കഴിയുമെങ്കിൽ ഡ്രൈവ് ചെയ്യുക:

നിങ്ങൾ ഡ്രൈവിംഗ് അറിയാവുന്ന ആളാണെങ്കിൽ കഴിവതും ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക. ഇതിലൂടെ നമ്മുടെ ശ്രദ്ധ മാറുകയാണ് ചെയ്യുന്നത്. അതായത് ശരീരത്തിനും മനസിനും തോന്നുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാൻ സമയം കൊടുക്കാതിരുന്നാൽ തന്നെ മോഷൻ സിക്ക്‌നെസ് കുറയുന്നതാണ്. ഡ്രൈവ് ചെയ്യാൻ കഴിയില്ലെങ്കിൽ യാത്ര ചെയ്യുകയാണെന്ന് ചിന്തിക്കാതെ മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധചെലുത്താൻ ശ്രമിക്കുക. പാട്ട് കേൾക്കാം, മറ്റുള്ളവരോട് സംസാരിക്കാം.. ഇതെല്ലാം മോഷൻ സിക്ക്‌നെസിനെ അകറ്റി നിർത്തും.

വായുസഞ്ചാരമുള്ള ഭാഗത്ത് ഇരിക്കുക:

കാറിലും ബസിലും സഞ്ചരിക്കുമ്പോൾ കഴിവതും വിൻഡോ സീറ്റിൽ ഇരിക്കാൻ ശ്രമിക്കുക. നല്ല വായുസഞ്ചാരം ലഭിക്കുന്നത് മോഷൻ സിക്ക്‌നെസിനുള്ള സാധ്യത കുറയ്‌ക്കും. ഇടുങ്ങിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലത്ത് ഇരക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

കംഫർട്ടബിളായ സീറ്റ് തിരഞ്ഞെടുക്കുക:

മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുന്നവർ ഇരിക്കുന്ന സീറ്റ് തിരഞ്ഞെടുക്കുന്നതിൽ അൽപം ശ്രദ്ധചെലുത്തുന്നത് നല്ലതാണ്. ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലാണ് മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുക എന്നുള്ളതുകൊണ്ട് അവനവന് അനുയോജ്യവും സുഖവും തോന്നുന്ന തരത്തിലുള്ള സീറ്റുകൾ തിരഞ്ഞെടുക്കുക. ചാരിയിരിക്കാൻ കഴിയുന്ന, ഹെഡ്‌റെസ്റ്റ് കൊടുക്കാൻ സാധിക്കുന്ന, അധികം ഇളക്കം ലഭിക്കാത്ത സീറ്റുകൾ തിരഞ്ഞെടുക്കാം.

Tags: Healthmotion sickness
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies