എന്‍സിപി നേതാവ് ഗോഡ്‌സെ ആയി അഭിനയിക്കുന്നു; 'വൈ ഐ കില്‍ഡ് ഗാന്ധി' ചിത്രം നിരോധിക്കണമെന്ന് കോണ്‍ഗ്രസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്‍സിപി നേതാവ് ഗോഡ്‌സെ ആയി അഭിനയിക്കുന്നു; ‘വൈ ഐ കില്‍ഡ് ഗാന്ധി’ ചിത്രം നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 05:06 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഗോഡ്‌സെ കേന്ദ്രകഥാപാത്രമായ ‘ഞാന്‍ എന്തിന് ഗോഡ്‌സെയെ കൊന്നു'(why I killed Gandhi) എന്ന സിനിമ നിരോധിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറെയോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെ. എന്തുകൊണ്ട് താന്‍ ഗാന്ധിയെ കൊന്നു എന്ന നാഥുറാം വിനായക് ഗോഡ്‌സെ, കോടതിയില്‍ സമര്‍പ്പിച്ച മൊഴിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിനിമ തുടക്കം മുതല്‍ തന്നെ വിവാദമായിരുന്നു.

മഹാത്മാഗാന്ധിയുടെ ഘാതകന് ഹീറോപരിവേഷം നല്‍കുന്നുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയുടെ ആഗോളപ്രശസ്തിക്കുകാരണം ഗാന്ധിയും അദ്ദേഹത്തിന്റെ അഹിം സാസിദ്ധാന്തവുമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സിനിമ പുറത്തിറക്കുന്നതിന് എതിരാണെന്നും മഹാരാഷ്‌ട്രയില്‍ സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഥുറാം ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്നു എന്ന ആരോപണമുന്നയിച്ച് രാജ്യവ്യാപകമായി സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ആരാധ്യനാണ് ഗാന്ധിജിയെന്നും ഓരോ ഇന്ത്യക്കാരനും ഗാന്ധിജിയുടെ ആശയം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായിക്കാണുന്നുവെന്നും കത്തില്‍ പറയുന്നു.

നാഥുറാംവിനായക് ഗോഡ്‌സെ ഈ രാജ്യത്തെ ഒരാളുടെയും ഒരിഞ്ച് ബഹുമാനത്തിനും അര്‍ഹനല്ല. സിറ്റിങ് എംപിയും മറാത്തി നടനുമായ അമോല്‍ കോഹ്ലെയാണ് നാഥുറാംഗോഡ്‌സെ ആയി അഭിനയിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന് നേതാക്കളും രാഷ്‌ട്രീയ എതിരാളികളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. കോഹ്‌ളെ ഗാന്ധിവധത്തെ ന്യായികരിക്കുന്ന സിനിമാരംഗം നവമധ്യമത്തില്‍ വൈറലായതോടെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. ഗാന്ധിയന്‍ ചിന്തകളുടെ ഉറച്ചവിശ്വാസിയായ താന്‍ ഒരു അഭിനേതാവ് എന്ന നിലയിലാണ് ഈ റോള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ഇതുസംബന്ധിച്ച കോഹ്ലെയുടെ നിലപാട്. താന്‍ ഗോഡ്‌സെയുടെ ആശയത്തെ പിന്തുണയ്‌ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിരൂര്‍ ലോക്‌സഭമണ്ഡലത്തില്‍ നി്ന്നുള്ള എംപി ആയ കോഹ്ലെ ഛത്രപതി ശിവജി പരമ്പരയിലൂടെയാണ് പ്രശസ്തനായത്. ജനുവരി 30ന് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഗാന്ധിജിയുടെ ചരമത്തിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.

Tags: nana patole
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies